ജപ്പാന്‍ പ്രധാനമന്ത്രി ഹടൊയാമ രാജിവെച്ചു

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത പ്രധാനമന്ത്രി തുടര്‍ന്നാല്‍ ജൂലൈയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. അധികാരത്തിലേറി എട്ട് മാസത്തിന് ശേഷമാണ് ഹടൊയാമ പുറത്തു പോകുന്നത്. ജപ്പാനില്‍ നാലു വര്‍ഷത്തിനുള്ളില്‍ സ്ഥാനമൊഴിയുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് ഹടോയോമ.
ജപ്പാനിലെ ഒകിനാ ദ്വീപിലെ വിവാദമായ അമേരിക്കന്‍ സൈനികത്താവളം അവിടെത്തന്നെ നിലനിര്‍ത്തുമെന്ന് ഹടോയാമ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട യുഎസുമായി ജപ്പാന്‍ ഒരു ധാരണപത്രം ഒപ്പുവെയ്ക്കുകയും ചെയ്തു. താവളം ഇവിടെനിന്ന് മാറ്റാമെന്ന വാഗ്ദാനം പാലിക്കാന്‍ തനിക്ക് നിര്‍വാഹമില്ലെന്നും അതിനു ക്ഷമാപണം നടത്തുന്നുവെന്നും ഹടൊയാമ പറഞ്ഞിരുന്നു.
കഴിഞ്ഞവര്‍ഷം തിരഞ്ഞെടുപ്പുകാലത്ത് ഹടോയോമയുടെ പ്രധാന വാഗ്ദാനമായിരുന്നു സൈനികത്താവളം ഒകിനാവയില്‍നിന്ന് മാറ്റിസ്ഥാപിക്കുക എന്നത്.












Click it and Unblock the Notifications