സ്മാര്‍ട് സിറ്റി: പിന്‍മാറിയിട്ടില്ലെന്ന് ടീകോം

പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് ആഗ്രഹം. എന്നാല്‍, പദ്ധതിയെക്കുറിച്ചു സര്‍ക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു പ്രതികരണവുമില്ല. കരാറില്‍ പറഞ്ഞ 12.5 ശതമാനം ഫ്രീ ഹോള്‍ഡ് എന്ന വ്യവസ്ഥ അനുവദിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇക്കാര്യം കേരള സര്‍ക്കാര്‍ വൈകാരിക പ്രശ്‌നമായാണോ എടുത്തിരിക്കുന്നതെന്നു സംശയമുണ്ട്.
പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സന്നദ്ധത കാട്ടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പദ്ധതിക്കു നേതൃത്വം നല്‍കാന്‍ ഒരു െ്രെഡവറില്ലാത്ത അവസ്ഥയാണ്. മുന്നോട്ടു പോകാന്‍ താത്പര്യമില്ലെങ്കില്‍ സര്‍ക്കാര്‍ തുറന്നു പറയണം.
പദ്ധതിയുമായി ബന്ധപ്പെട്ടു ടീകോമിന് ഇതിനകം 120 കോടിയുടെ നഷ്ടമുണ്ടായി. ടീകോമിന്റെ കൈയ്യില്‍ പണമില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കൊച്ചി പദ്ധതി കരാറിന് ശേഷം രണ്ടുമാസം കഴിഞ്ഞ് കരാറൊപ്പിട്ട മാള്‍ട്ട സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടം ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷം ഡിസംബറില്‍ കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി ഒന്നാംഘട്ടം പൂര്‍ത്തിയാകേണ്ടതായിരുന്നുവെന്ന് അബ്ദു റഹ്മാന്‍ പറഞ്ഞു.












Click it and Unblock the Notifications