വിമാനദുരന്തം 12 മൃതദേഹങ്ങള്‍ സംസ്കരിച്ചു

മെയ് 22ന് നടന്ന അപകടത്തില്‍ 158 പേരാണ് മരിച്ചത്. ഇതില്‍ 12 മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലും തിരിച്ചറിയാന്‍ കഴിയാതെ പോയത്. ഈ മൃദതേഹങ്ങള് സംസ്കരിക്കാന്‍ തീരുമാനിച്ചകാര്യം പൊലിസ് നേരത്തേ തന്നെ അറിയിച്ചിരുന്നു.
ബുധനാഴ്ച വൈകീട്ട് പുതു മംഗലാപുരം തുറമുഖത്തോട് ചേര്‍ന്ന് കൂളൂര് പാലത്തിനടുത്തായാണ് മൃതദേഹങ്ങള്‍ സംസ്കരിച്ചത്
കഴിഞ്ഞ ദിവസം രാത്രി ജില്ലാഭരണകൂടം മരിച്ചവരുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച മൃതദേഹങ്ങള്‍ ഒന്നിച്ച് അടക്കം ചെയ്തത്.
വിമാനാപകടവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെയും ഏകോപിപ്പിക്കുന്നതിന്റെ ചുമതലയുള്ള കേന്ദ്ര റെയില്‍വേ സഹമന്ത്രി കെ.എച്ച് മുനിയപ്പ എത്തിയതോടെ ശവസംസ്കാര ചടങ്ങുകള്‍ക്ക് തുടക്കമായി.
നഗരത്തിലെ വിവിധ ആശുപത്രികളില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ പൂമാലകള്‍ ചാര്‍ത്തിയാണ് നദീതീരത്ത് എത്തിച്ചത്. മുസ്ലിം, െ്രെകസ്തവ, ഹൈന്ദവ മതാചാര പ്രകാരം പ്രാര്‍ഥന നടന്നു.
ബോളാര്‍ മസ്ജിദ് ഉസ്താദ് ഇല്യാസ് ബഖാഫി, മംഗലാപുരം രൂപത വികാരി ജനറല്‍ ഫാദര്‍ ഡെന്നീസ് മോറസ് പ്രഭു, പ്രൊഫ.എം.ബി.പുരാണിക് എന്നിവര്‍ പ്രാര്ഥനാകര്മങ്ങള്ക്ക് നേതൃത്വം വഹിച്ചു.
സിക്ക് മതം പിന്തുടരുന്ന വിമാന ജീവനക്കാരി സുജാതയ്ക്ക് വേണ്ടി ഗ്യാനി അര്ജുന് സിങ് പ്രത്യേക പ്രാര്‍ഥന നടത്തി. പ്രാര്‍ഥനയ്ക്കുശേഷം പ്രത്യേകം തയ്യാറാക്കിയ താത്കാലിക മണ്ഡപത്തില്‍ കുടുംബാംഗങ്ങളും ജന നേതാക്കളും പുഷ്പാര്‍ച്ചന നടത്തി.
ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കൃഷ്ണ പലെമര്‍, എം.പി. നളിന്‍കുമാര്‍ കട്ടീല്‍, എം.എല്‍.എ യു.ടി ഖാദര്‍, സിറ്റി കോര്പ്പറേഷന് മേയര്‍ രജനി ദുഗ്ഗണ്ണ തുടങ്ങിയവര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. 4.10ന് മൃതദേഹങ്ങള്‍ കുഴികളിലേക്ക് മാറ്റിത്തുടങ്ങി.
സിറ്റി പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ്ങ്, ഡപ്യൂട്ടി കമ്മീഷണര്‍ ഇന്‍ ചാര്‍ജ് എസ്.പ്രഭാകര്‍ ശര്‍മ, കാസര്‍കോട് ജില്ലാ അസി. മജിസ്ട്രേറ്റ് വാസുദേവന്‍, എയര്‍ ഇന്ത്യ ഗ്രൂപ്പ് ക്യാപ്റ്റന്‍ സുധീര്‍ അമീന്, സ്റ്റേഷന് മാനേജര്‍ ചെല്ലം പ്രസാദ് തുടങ്ങിയവര്‍ ശവസംസ്കാര ചടങ്ങിന് നേതൃത്വം നല്കി
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications