കുഴല്‍ക്കിണറില്‍ വീണ കുട്ടി മരിച്ചു

ഏകദേശം 21 മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് കുട്ടിയെ പുറത്തെടുത്ത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തകരെത്തുന്നതിനും മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും കുട്ടിയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ദില്‍രജ് കുഴല്‍ക്കിണറില്‍ വീണത്. നാട്ടുകാരുടെ സഹായത്തോടെ സൈനികരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പ്രദേശത്ത് ശക്തമായ മഴയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് പ്രാദേശിക ഭരണകൂടം സൈനിക സഹായം തേടിയത്.












Click it and Unblock the Notifications