കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 ദിനം കൊണ്ടൊരു സ്വപ്‌ന ഭവനം

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്നെല്ലാം ഇന്‍സ്‌റ്റെന്റായി കിട്ടണമെന്നാണ് എല്ലാവരുടെയും ആഗ്രഹം, ഭക്ഷണമായാലും മറ്റെന്തൊക്കെ നിത്യോപയോഗവസ്തുക്കളായാലും എടുക്കുക ഉപയോഗിക്കുകയെന്ന പരുവത്തില്‍ വേണമെന്നാണ് ആവശ്യം. സമയം ലാഭിക്കുകയെന്നതുതന്നെയാണ് ഇതിന്റെ പിന്നിലെ ഉദ്ദേശവും.

എല്ലാം ഇന്‍സ്റ്റന്റാവുന്ന ഇക്കാലത്ത് വീടുകളും ഇന്‍സ്റ്റന്റായാല്‍ എങ്ങിനെയിരിക്കും. എന്തൊരു സൗകര്യം എന്നു തോന്നുന്നില്ലേ. ഒരു വീടുവച്ചുകിട്ടാന്‍ എന്തെല്ലാം പെടാപ്പാടുകളാണ്. ചിലപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ്, അതിനിടയിലെ പ്രശ്‌നങ്ങള്‍ ആകെക്കൂടി ഒരു വീടാകുമ്പോഴേയ്ക്കും അതിന്റെ സന്തോഷം ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥയായി മാറും.

എന്നാല്‍ 12 ദിവസം കൊണ്ട് ഒരു വീട് പണിതുകിട്ടികയാണെങ്കിലോ. അതിശയിക്കേണ്ട നിങ്ങളുടെ സ്വപ്‌നത്തിലുള്ള വീട് വെറും 12 ദിവസം കൊണ്ട് പണിതുകിട്ടും. ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ ഭവനപദ്ധതിയുടെ കീഴിലാണ് ഈ ഭവനനിര്‍മ്മാണരീതി നടപ്പാക്കുന്നത്.

ത്രിഗുണാസ് ബില്‍ഡ് ടെകാണ് ഇത്തരം വീടുകള്‍ നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രാജ്യത്ത് ഇത്തരം 200 വീടുകള്‍ നിര്‍മ്മിക്കും. സാധാരണ നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ് വീടുകളേക്കാള്‍ ഈ വീടുകള്‍ക്ക് ശക്തികൂടുമത്രേ. മാത്രമല്ല സാധാരണ വീടുകളേക്കാള്‍ 10 ശതമാനത്തോളം ചെലവും കുറയും.

വെള്ളപ്പൊക്കം, ഭുചലനം എന്നിവയെ പ്രതിരോധിക്കാനും ഇവക്ക് കഴിയും.സെപ്റ്റംബറില്‍ ഇവയുടെ ആദ്യഘട്ട ജോലികള്‍ പൂര്‍ത്തിയാകും. ഇത്തരത്തിലുള്ള 1000ത്തോളം വീടുകള്‍ മെക്‌സിക്കോ,ചിലി,വിയറ്റ്‌നാം,മലേഷ്യ,സിംഗപ്പൂര്‍,ദുബായ് എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച് കഴിഞ്ഞു.

ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകള്‍ ബാംഗ്ലൂരിലെ ചേരികളുടെ വികസനത്തിനാണ് ഉപയോഗിക്കുക. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ആഢംബരവില്ലകളും നിര്‍മ്മിക്കാനാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏത് ഡിസൈനുകളിലും ഇത്തരം വീടുകള്‍ നിര്‍മ്മിയ്ക്കാമത്രേ.

സ്റ്റീലും കോണ്‍ക്രീറ്റും ഉപയോഗിച്ച് ആണ് ഈ 12 ദിനവീടുകള്‍ നിര്‍മ്മിക്കുന്നത്. റായ്ച്ചൂരിലെ പ്രളയബാധിതര്‍ക്കു വേണ്ടിയും ത്രിഗുണാസ് ഇത്തരം വീടുകള്‍ നിര്‍മ്മിക്കും.

ഇപ്പോഴത്തെ വീടുകള്‍ നിര്‍മ്മിക്കുന്നത് സ്ലംബോര്‍ഡിന് വേണ്ടിയാണെങ്കിലും സ്വകാര്യവ്യക്തികളും ഇത്തരം വീടുകള്‍ നിര്‍മ്മിക്കുന്നതിനായി ത്രിഗുണാസിനെ സമീപിക്കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ ഭീം രാജേഷ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X