Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ തിരഞ്ഞെടുപ്പ് നേരത്തെയില്ല: ബിമന്‍ ബോസ്

Biman Bose
കൊല്‍ക്കത്ത: മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആലോചിയ്ക്കുന്നില്ലെന്ന് ബംഗാള്‍ സര്‍ക്കാരിനെ നയിക്കുന്ന സിപിഎം വ്യക്തമാക്കി. നഗരസഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തിന്റെ മൊത്തം ജനവിധിയല്ല.

18 ശതമാനം ആളുകള്‍ മാത്രമാണ് നഗരസഭാ ഇലക്ഷനില്‍ വോട്ട്‌ചെയ്തത്. തിരഞ്ഞെടുപ്പ് ഫലം ബംഗാള്‍ ജനതയുടെ മൊത്തം വികാരമായി കണക്കാനാവില്ല. അതുകൊണ്ട് തന്നെ ഇതിന്റെ പേരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തുക എന്ന ചോദ്യം തന്നെ ഉദിക്കുന്നില്ലെന്ന് സിപിഎം ബംഗാള്‍ സെക്രട്ടറി ബിമന്‍ ബോസ് പറഞ്ഞു.

തോല്‍വിയുടെ കാരണം പാര്‍ട്ടിയും മുന്നണിയും വിലയിരുത്തും. ജനവിധി മാനിക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തി ശേഷിക്കുന്ന കാലം മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+