നേവി ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു
വിശാഖപട്ടണം: വിശാഖപട്ടണത്ത് അനഖപ്പള്ളിയില്‍ നാവികസേനയുടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. നേവി ഓഫീസര്‍ കൃഷ്ണകുമാറാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
പരിക്കുകളോടെ രക്ഷപ്പെട്ട പൈലറ്റിനേയും മറ്റ് മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാവിക സേനയുടെ പക്കലുള്ള ചേതക് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
സാരദയ്ക്കു സമീപം താഴ്ന്നു പറക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകടമുണ്ടായത്. അപകട സമയത്ത് ലൈനില്‍ കൂടി വൈദ്യുതി ്പ്രവാഹമില്ലാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.












Click it and Unblock the Notifications