നേതാക്കള്‍ക്ക് ആന്റണിയുടെ അന്ത്യശാസനം

പരസ്യപ്രസ്താവനാ വിവാദത്തിന് തുടക്കമിട്ട പിസി ചാക്കോ എംപിയെ ആന്റണി ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചുവെന്ന് സൂചന. പരസ്യപ്രസ്താവനകളോട് പ്രതികരിക്കരുതെന്നും മറുപടി പറയാന്‍ മറ്റു നേതാക്കളെ പ്രേരിപ്പിക്കരുതെന്നും കേന്ദ്രത്തില്‍ നിന്നും രമേശ് ചെന്നിത്തലയ്ക്കും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
ചാക്കോയ്ക്ക്് പിന്നാലെ ടിഎച്ച് മസ്തഫയും ചെന്നിത്തലയ്‌ക്കെതിരെ രംഗത്തെത്തി വിവാദം കൊഴുത്ത പശ്ചാത്തലത്തിലാണ് കേന്ദ്രനേതാക്കള്‍ സംസ്ഥാന നേതാക്കള്‍ക്ക് കടിഞ്ഞാണിട്ടത്.
കൂടുതല്‍ രണ്ടാംനിര, മൂന്നാം നിര നേതാക്കള്‍ ചാക്കോചെന്നിത്തല വിവാദത്തില്‍ പക്ഷം പിടിക്കാന്‍ തുനിയുന്നതിനിടെയുണ്ടായ ആന്റണിയുടെ ഇടപെടല്‍ തല്‍ക്കാലം ഗ്രൂപ്പ് തിരിഞ്ഞുള്ള പോരുകള്‍ക്ക് വിരാമമിടുമെന്നാണ് സൂചന.
ബുധനാഴ്ച രാത്രിയിലാണത്രേ ആന്റണി ചാക്കോയെ ഫോണില്‍ വിളിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി.തോമസ്, പി.സി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന കോണ്‍ഗ്രസിനു ദില്ലിയില്‍ രൂപപ്പെട്ട പുതിയ ഗ്രൂപ്പിനു തന്റെ ആശിര്‍വാദമില്ലെന്നു വരുത്താന്‍കൂടിയാണ് ആന്റണി പെട്ടെന്നുതന്നെ ഇടപെട്ടതെന്നും അറിയുന്നു.
ചെന്നിത്തലയെ മാറ്റി വി.എം സുധീരനെ കെപിസിസി പ്രസിഡന്റാക്കാനാണ് കേന്ദ്രത്തില്‍ നീക്കം നടക്കുന്നത്. ഇതിനെതിരെ ചെന്നിത്തലയും കരുക്കള്‍ നീക്കിയിരുന്നു. ഇതാണ് ചെന്നിത്തല ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് മുസ്തഫയുടെ ആരോപണത്തിന് ആധാരം.
എന്നാല്‍ ചാക്കോയോട് നേരിട്ട് മറുപടി പറയാതെ ചെന്നിത്തല തന്ത്രപരമായി കെ.സുധാകരനെയും കെ.സി.വേണുഗോപാലിനെയുമാണ് ഇറക്കിയത്. കെ.മുരളീധരനെ തിരിച്ചെടുക്കണമെന്ന് ശക്തമായി വാദിക്കുന്നവരാണ് ദില്ലി ഗ്രൂപ്പുകാര്‍. എന്നാല്‍ ഇതിന് കടവിരുദ്ധമാണ് ചെന്നിത്തലയുടെ നയം.












Click it and Unblock the Notifications