കിനാലൂര്‍: സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് പിണറായി

നമ്മുടേതുപോലുള്ള സമൂഹത്തില്‍ ഉയര്‍ന്നുവരേണ്ട വിഷയമേയല്ലായിരുന്നു കിനാലൂര്‍. റോഡ് പോകേണ്ട വഴിക്കുള്ളവര്‍ സമ്മതിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ സോളിഡാരിറ്റിക്കാര്‍ക്കും കേട്ടുകേള്‍വിയില്ലാത്ത ചില സംഘടനകള്‍ക്കും മാത്രമാണ് എതിര്‍പ്പ്.
നാടിന്റെ പുരോഗതിയെ എതിര്‍ക്കുന്ന ഇക്കൂട്ടര്‍ ജനാധിപത്യവ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ല. ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കണമെന്നു വാദിക്കുന്നവരാണ്. നാടിനെ പിന്നോട്ടടിക്കുന്ന ഇത്തരം ശക്തികളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല.
വീരേന്ദ്രകുമാര്‍ മലന്തോട്ടം എസ്‌റ്റേറ്റില്‍ 135.18 ഏക്കര്‍ കൈയേറി വിറ്റെന്ന് പിണറായി ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്ന് ആരോപിക്കുന്ന ഉമ്മന്‍ചാണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പുരോഹിതര്‍ക്കു പോലീസിന്റെ തല്ലുകൊണ്ടതും ഫാദര്‍ ചിറ്റിലപ്പള്ളിയെ പള്ളിയിലിട്ടു കുത്തിക്കൊന്നപ്പോള്‍ കത്തോലിക്കാ സഭ തന്നെ പ്രക്ഷോഭം നടത്തിയതും ഒളവണ്ണയില്‍ കന്യാസ്ത്രീകള്‍ക്കു മര്‍ദനമേറ്റതും തിരുവനന്തപുരത്തു ബിഷപ്പിനെ വധിക്കാന്‍ ശ്രമിച്ചതും മാറാടുമൊക്കെ ഉമ്മന്‍ചാണ്ടി മറന്നോയെന്നു പിണറായി ചോദിച്ചു.












Click it and Unblock the Notifications