ഐഎന്‍എല്‍ ഇടതുബന്ധം അവസാനിപ്പിക്കുന്നു

മുന്നണിപ്രവേശനത്തിനായി 14 വര്‍ഷം കാത്തിരുന്നതിന് ശേഷമാണ് ഐഎന്‍എല്‍ എല്‍ഡിഎഫുമായുള്ള സഹകരണം അവസാനിപ്പിയ്ക്കുന്നത്.
തലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍ രാവിലെ 11നാണ് യോഗം ആരംഭിക്കുക. അതേസമയം ഇത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത അഭിപ്രായഭിന്നത് ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. എല്‍ഡിഎഫിനൊപ്പം നിന്നാല്‍ മതിയെന്ന അഭിപ്രായത്തില്‍ ഒരു വിഭാഗം ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.
മുന്നണി ബന്ധം അവസാനിപ്പിയ്ക്കുകയാണെങ്കില്‍ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരസ്യ പിന്തുണയും പാര്‍ട്ടി വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും. അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫസര്‍ സുലൈമാന്‍, ജനറല്‍ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications