Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാര്‍ക്ക് മന്ത്രിയുടെ മുന്നറിയിപ്പ്

 PK Sreemathi
തിരുവനന്തപുരം: സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചിട്ടും ഹാജരാകാന്‍ മടിയ്ക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി പികെ ശ്രീമതി. ഉത്തരവ് ഉടന്‍ കൈപ്പറ്റി വെള്ളിയാഴ്ച ജോലിയില്‍ പ്രവേശിയ്ക്കണം. അല്ലാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഡോക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലം മാറ്റം നല്‍കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ച സാഹചര്യത്തിലാണ് മന്ത്രി നയം വ്യക്തമാക്കിയത്.

വര്‍ഷങ്ങളായി ഒരേ സ്ഥലത്ത് തന്നെ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലം മാറ്റമുണ്ടാകുക സ്വാഭാവികമാണ്. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിന് ആവശ്യമായ ഡോക്ടര്‍മാര്‍ ഇപ്പോഴുണ്ട്. സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ അവധിയെടുത്താലും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും പി.കെ ശ്രീമതി പറഞ്ഞു.

സ്‌പെഷ്യാലിറ്റി കേഡര്‍ നിലവില്‍ വന്നതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരെ കൂട്ടമായി സ്ഥലംമാറ്റിയത് സ്ഥലംമാറ്റം സംബന്ധിച്ച് പരാതി നല്‍കിയവരില്‍ ബോധ്യപ്പെടുന്ന കാരണങ്ങള്‍ ഉള്ളവര്‍ക്ക് ഇളവ് നല്‍കും. ഡോക്ടര്‍മാര്‍ ലീവില്‍ പ്രവേശിക്കുകയാണെങ്കില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തി തസ്തികകള്‍ നികത്തുമെന്നും ശ്രീമതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സൂപ്രണ്ടുമാരടക്കമുള്ള 1,155 ഡോക്ടര്‍മാരെയാണ് ഒറ്റയടിക്ക് ആരോഗ്യവകുപ്പ് സ്ഥലംമാറ്റിയിരിക്കുന്നത്. മെയ് 30ന് വന്ന സ്ഥലംമാറ്റ ഉത്തരവ് ഉത്തരവ് കൈപ്പറ്റിയ പലരും പുതിയ സ്ഥലത്ത് ചുമതലയേറ്റിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+