റോഡില്‍ കുഴി? വിളിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളില്‍ കുഴിയുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ സൗകര്യം.
1800 425 7771 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിച്ച് ജനങ്ങള്‍ക്ക് റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച പരാതികള്‍ രജിസ്റ്റര്‍ചെയ്യാമെന്ന് പൊതുമരാമത്ത്‌വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
മഴക്കാലം കഴിയുന്നതുവരെ പൊതുമരാമത്ത് റോഡുകളില്‍ യാതൊരുവിധ വെട്ടിമുറിക്കലുകളും അനുവദിക്കേണ്ടതില്ലെന്ന് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍സെക്രട്ടറി ടോംജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.
മഴക്കാലത്ത് റോഡുകള്‍ക്കിരുവശവും ടെലിഫോണ്‍ കേബിളുകള്‍ക്കും ജലവിതരണ പൈപ്പുകള്‍ക്കുമായി കുഴിയ്ക്കുന്നത് അപകടങ്ങളുണ്ടാക്കുക പതിവാണ്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനും ജനങ്ങളുടെ ദുരിതം കുറയ്ക്കാനും വേണ്ടിയാണ് ഈ തീരുമാനം.












Click it and Unblock the Notifications