സ്‌കൂള്‍ബാഗില്ല; 15കാരന്‍ ജീവന്‍വെടിഞ്ഞു
കൂടാളി(കണ്ണൂര്‍): സ്‌കൂള്‍ ബാഗ് കിട്ടാത്ത വിഷമത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. കൂടാളി ഹൈസ്‌കൂള്‍ വിദ്യാര്‍ഥി താറ്റ്യോട് പള്ളിപ്പൊയിലില്‍ ശ്രീധരന്റെ മകന്‍ ശ്രീജിന്‍(15) ആണ് മരിച്ചത്.
സ്‌കൂള്‍ തുറന്ന് രണ്ടാംദിവസം സ്‌കൂളില്‍ പോകുമ്പോള്‍ ബാഗും പുസ്തകങ്ങളും ഇല്ലാത്തത് കുട്ടിയെ ദുഃഖിപ്പിച്ചിരുന്നുവത്രേ. ബുധനാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശ്രീജിന്‍ തൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ വൈകിട്ട് ടി.വി.കാണാന്‍ പോയിരുന്നു.
ഇതിനിടെ ഇറങ്ങിപ്പോയ കുട്ടിയെ പിന്നീട് വീടിന് പിറകിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ശ്രീജിന്റെ അച്ഛന്‍ സന്ധ്യയോടെ സ്‌കൂള്‍ ബാഗും വാങ്ങി വീട്ടിലെത്തുമ്പോഴേക്കും മകന്‍ മരിച്ചിരുന്നു.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച ശവസംസ്‌കാരം നടത്തും. ശ്രീജിന്റെ മരണത്തില്‍ അനുശോചിച്ച് വ്യാഴാഴ്ച കൂടാളി ഹൈസ്‌കൂളിന് അവധി പ്രഖ്യാപിച്ചു.












Click it and Unblock the Notifications