Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ വീണ്ടും തമ്മിലടി

Congress
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പും സംഘടനാ തിരഞ്ഞെടുപ്പും പടിവാതിക്കലെത്തി നില്‍ക്കെ സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള ചേരിപ്പോരിന് കളമൊരുങ്ങുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പ്രസ്താവന യുദ്ധങ്ങളുമായി രംഗത്തിറങ്ങിയത് ഇതിന്റെ സുചനകളായാണ് വിലയിരുത്തപ്പെടുന്നത്.

പാര്‍ട്ടി സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ പ്രസ്താവനയിറക്കാന്‍ ചെന്നിത്തലയ്ക്ക് അധികാരമില്ലെന്ന പിസി ചാക്കോ എംപി യുടെ നിലപാടിനെതിരെ എംപിമാരായ കെസി വേണുഗോപാലും കെ സുധാകരനുമാണ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയം വീണ്ടും ചൂടുപിടിയ്ക്കുകയാണ്. ചാക്കോ മാനസികനില തെറ്റിയതു പോലെയാണ് സംസാരിയ്ക്കുന്നതെന്ന് വേണുഗോപാല്‍ പറഞ്ഞു. പ്രസ്താവനയ്ക്ക് പിന്നില്‍ ഒളിയജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ചാക്കോയുടെത് അച്ചടക്ക ലംഘനമാണെന്നും നേതാക്കള്‍ അച്ചടക്കം ലംഘിയ്ക്കുന്നത് കോണ്‍ഗ്രസില്‍ വച്ചുപൊറുപ്പിയ്ക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇത്തരം പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് എത്ര ഉന്നതന്‍മാരായാലും അംഗീകരിയ്ക്കാനാവില്ല. നേതാക്കള്‍ പദവിയ്ക്കും പാരമ്പര്യത്തിനുമനുസരിച്ച് പെരുമാറാന്‍ പഠിയ്ക്കണമെന്നും സുധാകരന്‍ പറഞ്ഞു.

അതേ സമയം തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയും കൂടുതല്‍ വിമര്‍ശനവുമായി ചാക്കോ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. എഐസിസി നോമിനിയായതിനാലാണ് മേശ് ചെന്നിത്തലയെ അംഗീകരിയ്ക്കുന്നത്. അദ്ദേഹത്തിന് കെപിസിസിയില്‍ ഒരു ഡസന്‍ അംഗങ്ങളുടെ പിന്തുണ പോലുമില്ലെന്ന് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം തുറന്നടിച്ചു. താന്‍ അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാനും അദ്ദേഹം വെല്ലുവിളിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+