രമേശ് ചെന്നിത്തലയ്ക്ക് താന്തോന്നിത്തരം: മുസ്തഫ

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളിയുടെ ചുക്കാന്‍ ചെന്നിത്തലയ്ക്കാണെന്ന് മുസ്തഫ ആരോപിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏകാധിപത്യം തുറന്നുപറയുന്നവരെ ഒതുക്കുകയാണ് ചെന്നിത്തല ചെയ്യുന്നത്. ഈ താന്തോന്നിത്തം അനുവദിക്കാനാകില്ല. ചെന്നിത്തല ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്- മുസ്തഫ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ പിസി ചാക്കോയും ചെന്നിത്തലയ്‌ക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ മുതിര്‍ന്ന നേതാക്കളായ വയലാര്‍ രവി, കെ സുധാകരന്‍, കെസി വേണുഗോപാല്‍ എന്നിവരും പരസ്യമായി രംഗത്തെത്തിയിരുന്നു.
ഇതിനിടെ രമേശ് ചെന്നിത്തലയ്‌ക്കെതിരേ പരസ്യമായി പ്രതികരിച്ച പി.സി ചാക്കോയ്‌ക്കെതിരേ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂരില്‍ പ്രതിഷേധ പ്രകടനം നടത്തി.
ചാക്കോയ്‌ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചില നേതാക്കള്‍ ഹൈക്കമാന്റിനു കത്തയച്ചതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications