എയര്‍ഹോസ്റ്റസിനെ കാറിനുള്ളില്‍ പീഡിപ്പിച്ചു
ലണ്ടന്‍: ബ്രിട്ടീഷ് എയര്‍വേയ്‌സ് എയര്‍ഹോസ്റ്റസ് കാറിനുള്ളില്‍ പീഡിപ്പിയ്ക്കപ്പെട്ട സംഭവത്തില്‍ കോടതി വാദം കേട്ടുതുടങ്ങി. ദുബയ്ക്ക് പുറത്തുള്ള വിജനമായ മരുഭൂമിയില്‍ വെച്ചാണ് എയര്‍ഹോസ്റ്റസ് പീഡനത്തിനിരയായത്.
നൈറ്റ് ക്ലബില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് 25കാരിയായ എയര്‍ഹോസ്റ്റസിന് ദുരനുഭവം നേരിടേണ്ടി വന്നത്. ഹോട്ടലിലേക്ക് മടങ്ങാന്‍ ടാക്‌സി കാര്‍ അന്വേഷിച്ചെങ്കിലും കിട്ടാതെ വന്നപ്പോള്‍ ക്ലബില്‍ വെച്ച് പരിചയപ്പെട്ട ജോര്‍ദ്ദാന്‍കാരനായ മുഹമ്മദ് സലീമിനൊപ്പം കാറില്‍ കയറുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ വിജനമായി മരുഭൂമിയിലേക്ക് കാര്‍ ഓടിച്ചുകൊണ്ടുപോവുകയും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. കാറിനുള്ളില്‍ വെച്ച് അരമണിക്കൂറോളം നേരം താന്‍ പീഡനത്തിനിരയായതെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെട്ട് സഹോദരിയെ ഫോണില്‍ വിളിയ്ക്കുകയും അവര്‍ വന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടുകൊണ്ടുപോകുകയുമായിരുന്നു.
അതേ സമയം ബലാത്സംഗം ചെയ്തുവെന്ന ആരോപണം സലീം നിഷേധിച്ചിട്ടുണ്ട്. ഇയാളുടെ വാദം അടുത്ത മാസം കോടതി കേള്‍ക്കും.












Click it and Unblock the Notifications