കുവൈത്തില്‍ ഉച്ചസമയത്ത് ജോലിചെയ്യരുത്

ഇതനുസരിച്ച് ഉച്ചയ്ക്ക് 12 മണി മുതല്‍ നാലുമണിവരെയാണ് വിശ്രമസമയം. കുവൈത്ത് തൊഴില്‍സാമൂഹികമന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം സ്വകാര്യസ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. നിയമം ലംഘിച്ചതായി കണ്ടെത്തിയാല്‍ ഓരോ തൊഴിലാളിക്കും 100 ദിനാര്‍ എന്നനിരക്കില്‍ കമ്പനികള്‍ക്ക് പിഴ ഈടാക്കും.
സൂര്യാഘാതംമൂലം ഗുരുതരമായ ശാരീരികപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന് ആരോഗ്യമന്ത്രാലയവും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചാണ് ജൂണ്‍ ഒന്നുമുതല്‍ ആഗസ്ത് 31 വരെ പ്രത്യേകിച്ച് താപനില വളരെ ഉയര്‍ന്ന നിരക്കിലായിരിക്കുമെന്നതിനാലാല്‍ ഉച്ചവിശ്രമം നിര്‍ബന്ധമാക്കി നിയമം പ്രാബല്യത്തിലാക്കിയിട്ടുള്ളത്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം വേനല്‍ച്ചൂട് കടുത്തതായിരിക്കുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പു ലഭിച്ചത് കണക്കിലെടുത്താണ് തുറസ്സായ പ്രദേശങ്ങളില്‍ ഉച്ചസമയത്ത് ജോലിചെയ്യുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications