സ്ത്രീകള്‍ രാത്രി ജോലിചെയ്യുന്നതിന് വിലക്ക്

പുതിയ നിയമം അനുസരിച്ച് ബാങ്കുകള്‍, റസ്‌റ്റോറന്റുകള്‍, മാധ്യമസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കൂടാതെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ എന്നീ മേഖലകളില്‍ സ്ത്രീകള്‍ക്ക് രാത്രി 10 മണിവരെ ജോലിചെയ്യാന്‍ അനുവദിക്കും.
ഇതില്‍ ഉള്‍പ്പെടാതെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് രാത്രി എട്ടുമണിക്കുശേഷം ജോലിചെയ്യാന്‍ അനുമതിയില്ല.
നിലവില്‍ ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും ജോലിചെയ്യുന്ന സ്ത്രീകള്‍ക്കു മാത്രമേ രാത്രികാലങ്ങളില്‍ ജോലിചെയ്യുന്നതിന് അനുമതിയുള്ളൂ.
അതോടൊപ്പം, നിര്‍മാണമേഖല, എണ്ണഖനനം തുടങ്ങിയ സൈറ്റുകളില്‍ സ്ത്രീത്തൊഴിലാളികളെ നിയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കുന്നതായും അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ വിജ്ഞാപനം തൊഴില്‍സാമൂഹികമന്ത്രി ഡോക്ടര്‍ മുഹമ്മദ് അല്‍അഫാസി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് കൈമാറി.












Click it and Unblock the Notifications