ടാക്സി ഡ്രൈവര്‍ 12 പേരെ വെടിവെച്ചു കൊന്നു

എ2ബി ടാക്‌സി കമ്പനിയിലെ ഡ്രൈവര്‍ ഡെറിക് ബേഡ് എന്ന െ്രെഡവറാണ് 12 പേരെ വധിച്ചത്. ഇതിന് ശേഷം ഇയാള്‍ ജീവനൊടുക്കി. കാറില്‍ കറങ്ങി നടന്നാണ് ഇയാള്‍ കൊലപാതകം നടത്തിയത്.
വൈറ്റ് ഹെവനില്‍ വെച്ച് ഒരു സഹപ്രവര്‍ത്തകനെ വധിച്ച ശേഷം തോക്കുമായി കാറില്‍ കറങ്ങിയാണ് ഡെറിക് കൊലപാതകങ്ങള്‍ നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കൊലപാതക കാരണം വ്യക്തമല്ല.
1996 നു ശേഷം ബ്രിട്ടനില്‍ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് ഇത്. 1996 ല്‍ തോമസ് മില്‍ട്ടണ്‍ എന്നയാള്‍ ഒരു സ്‌കൂള്‍ ആക്രമിച്ച് 16 കുട്ടികളേയും ഒരു അധ്യാപികയേയും വധിച്ചിരുന്നു.
തോക്കുകള്‍ കൈവശം വയ്ക്കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യമാണ് ബ്രിട്ടണ്‍. ഇക്കാരണത്താല്‍ ഇവിടെ കുറഞ്ഞ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications