Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുടെ ഗൗണ്‍ കെവിനെ പ്രശസ്തനാക്കി !!

Wedding Gown
ന്യൂയോര്‍ക്ക്: ബ്ലോഗ് തുടങ്ങാന്‍ ഓരോരുത്തര്‍ക്കും ഓരോ കാര്യങ്ങളും ചിലര്‍ ഒറ്റപ്പെടലില്‍ നിന്നും കരയറാന്‍ വേണ്ടി ബ്ലോഗെഴുതുമ്പോള്‍ മറ്റു ചിലര്‍ സൗഹൃദങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി എഴുതും.

എന്നാല്‍ കെവിന്‍ കോട്ടര്‍ എന്ന വടക്കേ അമേരിക്കക്കാരന്‍ ബ്ലോഗ് തുടങ്ങിയത് തീര്‍ത്തും വിചിത്രമായ ഒരു കാരണത്തിന്റെ പേരിലായിരുന്നു. തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയുടെ വിവാഹ ഗൗണ്‍ എന്ത് ചെയ്യണമെന്ന ചോദ്യമാണ് കെവിനെ ബ്ലോ്ഗ് തുടങ്ങാന്‍ പ്രേരിപ്പിച്ചത്.

ഹൈസ്‌കൂളില്‍ വച്ച് തുടങ്ങിയ പ്രണയമായിരുന്നു കെവിന്‍-സലോന ദമ്പതികളുടേത്. പഠിത്തം കഴിഞ്ഞ് വിവാഹിതരായ ഇവര്‍ 12 വര്‍ഷം ഒരുമിച്ച് ജീവിച്ചു. കൂടിവന്ന കലഹങ്ങള്‍ക്കൊടുവില്‍ ഒരുനാള്‍ സലോന കെവിന്റെ വീട്ടില്‍ നിന്നും തന്റേതായ എല്ലാ വസ്തുക്കളും കെട്ടിപ്പെറുക്കി വിടപറഞ്ഞിറങ്ങി.

എന്നാല്‍ കെവിനെ പിരിഞ്ഞു പോകുമ്പോള്‍ തന്റെ വിവാഹഗൗണ്‍ സലോന അവിടെ ഉപേക്ഷിച്ചിരുന്നു. അത് താന്‍ എന്തു ചെയ്യണമെന്ന് കെവിന്‍ ചോദിച്ചപ്പോള്‍ അതുകൊണ്ട് എന്തൊക്കെ ചെയ്യാമെന്ന് ചിന്തിയ്ക്കൂ എന്നിട്ട് അതെല്ലാം ചെയ്യൂ എന്നായിരുന്നു സലോനയുടെ മറുപടി.

ഇതോടെ ബെഡ്‌റൂമിലെ അലമാരിയില്‍ തൂക്കിയിട്ടിരുന്ന മുത്തും പവിഴവും പതിച്ച ആ വിവാഹഗൗണ്‍ ദിവസവും കെവിന്റെ ഉറക്കം കെടുത്തി. ഭാര്യവിട്ടുപോയതില്‍ മനംനൊന്ത കെവിന്‍ ഒടുക്കം ഒരു വഴി കണ്ടുപിടിച്ചു.

ഈ ഗൗണ്‍ എന്ത് ചെയ്യണമെന്ന് ജനങ്ങളോട് അന്വേഷിക്കാം, ഇതിനായി ഒരു ബ്ലോഗും തുടങ്ങാം. ഗൗണ്‍ എന്തുചെയ്യാമെന്ന് ചോദിച്ചുകൊണ്ട് കെവിന്‍ ബ്ലോഗ് തുടങ്ങി. എന്നാല്‍ പ്രതീക്ഷിച്ചതിലപ്പുറമായിരുന്നു ആളുകളുടെ പ്രതികരണം.

മൂന്നു ദിവസം കൊണ്ട് ഒന്നരലക്ഷം സന്ദര്‍ശകരാണ് ഈ ബ്ലോഗില്‍ കയറിയത്. എന്തായാലും ഒരു ഗൗണ്‍ കാരണം കെവിനും ബ്ലോഗും പ്രശസ്തമായെന്നല്ലാതെ എന്തു പറയാന്‍. ഗൗണ്‍ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് ഒട്ടേറെ നിര്‍ദേശങ്ങളാണ് കെവിന് ലഭിച്ചത്.

യാഗ ചെയ്യാനായി തറയില്‍ വിരിക്കാം. ചിത്രം വരക്കുന്ന കാന്‍വാസ് മൂടിയിടാം, ക്യാമറയുടെ ലെന്‍സ് വൃത്തിയാക്കാം, പട്ടിക്കൂട്ടില്‍ വിരിക്കാം എന്നിങ്ങനെ ഉപേക്ഷിച്ച് പോയ ഭാര്യയുടെ ഗൗണിന് ഉപയോഗം കണ്ടെത്തിക്കൊടുത്ത വായനക്കാര്‍ ചില്ലറയല്ല. ഇതിലൊരാള്‍ പറഞ്ഞത് മെക്‌സിക്കോയിലെ എണ്ണക്കിണറിന്റെ ചോര്‍ച്ച തടയാന്‍ ദ്വാരത്തിനുള്ളില്‍ ഫിറ്റ് ചെയ്യാം എന്നാണ്.

ഇതുവരെ കൊള്ളാമെന്ന് തോന്നിയ 23 അഭിപ്രായങ്ങള്‍ കെവിന്‍ ബ്ലോഗില്‍ പ്രത്യേകം കൊടുത്തിട്ടുണ്ട്. മികച്ച 101 അഭിപ്രായങ്ങള്‍ കിട്ടിക്കഴിയുമ്പോള്‍ ഇതൊരു പുസ്തകമാക്കി മാറ്റാനാണ് കെവിന്റെ പരിപാടി.

ഇതിനിടെ എബിസി ടെലിവിഷന്‍ സലോനയെ തിരഞ്ഞുപിടിച്ച് കെവിന്‍രെ പ്രവൃത്തിയെ എങ്ങനെ കാണുന്നുവെന്ന് അന്വേഷിച്ചു. കെവിന് നല്ലത് വരട്ടെ. മാനസികരോഗം ഭേദമാക്കാന്‍ ഉടന്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കണം- എന്നായിരുന്നു സലോനയുടെ പ്രതികരണം. എന്നാല്‍ ഭാര്യ വിട്ടു പോയ ദുഖത്തില്‍ കഴിയുന്ന തനിക്ക് ബ്ലോഗിന്റെ പ്രതികരണം ഏറെ സാന്ത്വനമായെന്ന് കെവിന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+