കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹോദരിയുടെ കാമുകന്റെ കൈകള്‍ വെട്ടി

  • By Lakshmi
Google Oneindia Malayalam News

Blood
മുംബൈ: സഹോദരിയുടെ കാമുകന്റെ കൈകാലുകള്‍ വെട്ടിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മുംബൈ സ്വദേശിയായ ഇരുപതുകാരന്‍ മുഹമ്മദ് ദാവൂദ് ഖാനെയാണ് കുര്‍ല പൊലീസ് അറസ്റ്റുചെയ്തിരിക്കുന്നത.

തന്റെ പത്തൊന്‍പതുവയസ്സുള്ള സഹോദരിയെ വിവാഹം ചെയ്യാന്‍ പദ്ധതിയിട്ട 23കാരനായ മുഹമ്മദ് വസീം ഖാന്റെ കൈകാലുകളാണ് ഇയാള്‍ വെട്ടിയത്്.

സഹോദരിയും വസീമും തമ്മിലുള്ള ബന്ധത്തിന് ദാവൂദ് എതിരായിരുന്നുവത്രേ. ഇതിന്റെ പേരില്‍ മുമ്പും ഇയാള്‍ വസീമിനോട് വഴക്കിട്ടിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഇനി തന്റെ സഹോദരിയെ കാണാന്‍ വരരുതെന്ന് ദാവൂദ് വസീമിന് താക്കീതും നല്‍കിയിരുന്നു.

എന്നാല്‍ പിന്നീടും ഇവര്‍ തമ്മില്‍ കാണുകയും വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നുവത്രേ. വ്യാഴാഴ്ച ഉച്ചയോടെ ദാവൂദ് വസീമിനെ വിളിച്ച് തനിക്ക് നേരിട്ടു കാണണമെന്ന് ആവശ്യപ്പെട്ടു.

പറഞ്ഞപ്രകാരം എത്തിയപ്പോള്‍ ദാവൂദ് തന്നെ ചീത്തവിളിക്കുകയും മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കൈകാലുകള്‍ വെട്ടുകയുമായിരുന്നുവെന്ന് വസിമിന്റെ പരാതിയില്‍ പറയുന്നു.

കൃത്യം ചെയ്തയുടനെ സ്ഥലത്തുനിന്നും ദാവൂദ് രക്ഷപ്പെടുകയും ചെയ്തിരുന്നു. കൃത്യം കണ്ടുനിന്ന പരിസരവാസികളാണ് വസീമിനെ ആശുപത്രിയിലെത്തിച്ചത്.

ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കൊലപാതക ശ്രമമാണ് ദാവൂദിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X