ഐപില്‍ ലേലം: കമ്പനിയില്‍ പവാറിന് ഓഹരി

പ്രമുഖ ദേശീയദിനപത്രമാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. 1,716 കോടി രൂപയ്ക്ക് പുനെ ടീം ലേലത്തില്‍ സ്വന്തമാക്കാന്‍ ശ്രമം നടത്തിയ സിറ്റി കോര്പറേഷന് എന്ന കമ്പനിയില്‍ പവാറിനും കുടുംബത്തിനും ഓഹരിയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിറ്റി കോര്‍പറേഷന്റെ ആകെയുള്ള 2.07 കോടി ഓഹരികളില്‍ 33.6 ലക്ഷം ഓഹരികള്‍ പവാര്‍ കുടുംബത്തിന്റേതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്്.
രണ്ട് കമ്പനികളിലായാണ് ഇവരുടെ ഓഹരികള്‍. ലാപ് ഫിനാന്‍സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി, നമ്രത ഫിലിം എന്റര്െ്രെപസിസ് എന്നീ കമ്പനികളുടെ ഉടമസ്ഥര്‍ പവാര്‍, ഭാര്യ പ്രതിഭ, മകളും എം.പിയുമായ സുപ്രിയ സുലെ എന്നിവരാണ്.
പുതിയ രണ്ട് ടീമിനായി മാര്‍ച്ചില്‍ നടന്ന ലേലത്തില്‍ സിറ്റി കോര്‍പറേഷനും രംഗത്തുണ്ടായിരുന്നു. എന്നാല്‍ ലേലത്തില്‍ ടീം സ്വന്തമാക്കിയത് സഹാറ ഗ്രൂപ്പും റോണ്ഡിവൂ സ്പോര്ട്സുമായിരുന്നു.
ലേലത്തില്‍ പങ്കെടുത്ത് പരാജയപ്പെട്ടവരുടെ ലിസ്റ്റില്‍ വീഡിയോകോണിന്റെയും അഡാനി ഗ്രൂപ്പിന്റെയും പേരുകള്‍ മാത്രമാണ് പറഞ്ഞ്കേട്ടിരുന്നത്. എന്നാല്‍ അഞ്ചാമത്തെ ഗ്രൂപ്പായി ലേലത്തില്‍ സിറ്റി കോര്‍പറേഷനും രംഗത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
തനിക്ക് പങ്കാളിത്തമുള്ള കമ്പനി ലേലത്തില്‍ ടീമിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരദ് പവാറും സുപ്രിയ സുലേയും നിഷേധിച്ചു. ഇത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്ന് പവാര്‍ പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications