ഭര്‍തൃസഹോദരന്‍ യുവതിയെ 40000രൂപയ്ക്ക് വിറ്റു
റോഹ്തക്: ഭര്‍ത്താവിന്റെ സഹോദരനും ഭാര്യയും കൂടി യുവതിയെ 40000 രൂപയ്ക്ക ്‌വിറ്റു. ഒറീസക്കാരിയായ യുവതിയെയാണ് ലളിത്‌ഖേര ഗ്രാമത്തിലെ ബന്ധുക്കള്‍ ഒരു പാനിപ്പത്ത് സ്വദേശിയ്ക്ക് വിറ്റത്.
ഇയാളില്‍ നിന്നും രക്ഷപ്പെട്ടെത്തിയ യുവതിതന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് യുവതിയുടെ ഭര്‍തൃസഹോദരനും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു.
ഭര്‍തൃസഹോദരന്‍ തന്നെ മാനഭംഗപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നുണ്ട്. 2009 ഒക്ടോബറിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് ഭര്‍തൃസഹോദരനും ഭാര്യയും ചേര്‍ന്ന് ഇവരെ തട്ടിക്കൊണ്ടുപോവുകയും അബോധാവസ്ഥയിലാക്കിയശേഷം പാനിപ്പത്ത് സ്വദേശിയ്ക്ക് വില്‍ക്കുകയുമായിരുന്നുവത്രേ.
മയക്കുമരുന്ന് നല്‍കിയാണ് ബന്ധുക്കള്‍ തന്നെ മയക്കിയതെന്ന് യുവതി ആരോപിചച്ചു. പാനിപ്പത്തിലെ ഒരു വീട്ടില്‍ വച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഭര്‍തൃസഹോദരന്‍ യുവതിയെ മാനഭംഗപ്പെടുത്തിയത്.
അപ്പോള്‍മാത്രമാണത്രേ തന്നെ വിറ്റ കാര്യം യുവതി അറിയുന്നത്. പിന്നീട് കഴിഞ്ഞ ജൂണ്‍ 3 ബുധനാഴ്ചവരെ ഇവര്‍ ഈ വീട്ടില്‍ തടങ്കലിലെന്നപോലെ കഴിയുകയായിരുന്നു.
ബുധനാഴ്ചയാണ് രക്ഷപ്പെട്ട് ഭര്‍ത്താവിന്റെ അടുത്തെത്തിയത്. ഭര്‍ത്താവിനൊപ്പം വന്നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് ഇതേവരെ ആരെയും അറസ്റ്റുചെയ്തതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications