4വയസ്സുകാരിയെ പീഡിപ്പിച്ച 65കാരന്‍ അറസ്റ്റില്‍
മാനന്തവാടി: തെരുവില്‍ അലയുന്ന യുവതിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ച 65കാരന്‍ അറസ്റ്റില്‍. വയനാട് ജില്ലയിലെ മാനന്തവാടിയിലാണ് സംഭവം നടന്നത്.
പോണ്ടിച്ചേരി കാട്പുരി സ്വദേശി കണ്ണനെയാണ് മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തത്. യുവതിയുടെ മൂത്ത മകള്‍ നാലു വയസുകാരിയെ ഇയാള്‍ നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
യുവതിയും അറസ്റ്റിലായ കണ്ണനും മാനന്തവാടി ടൗണില്‍ ഭിക്ഷാടനം നടത്തി ജീവിക്കുന്നവരാണ്. നാലു കുട്ടികളുള്ള യുവതി മാനന്തവാടി താലൂക്ക് ഓഫീസിനു സമീപമാണ് അന്തിയുറങ്ങുന്നത്.
ജനമൈത്രി പോലീസ് അംഗങ്ങളാണ് കുട്ടിയെയും യുവതിയെയും ആശുപത്രിയിലെത്തിച്ചത്. ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ലൈംഗികമായി പീഡിപ്പിച്ച വിവരം അറിഞ്ഞത്.












Click it and Unblock the Notifications