Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്തു

High Court
കൊച്ചി: ഡോക്ടര്‍മാരുടെ കൂട്ട സ്ഥലമാറ്റ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. തിങ്കളാഴ്ച വരെ തല്‍സ്ഥിതി തുടരാനാണു നിര്‍ദേശം. ജസ്റ്റിസ് ആന്റണി ഡോമിനികാണ് വിധി പ്രസ്താവിച്ചത്.

അതേസമയം, സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് പുതിയ സ്ഥലങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ഉത്തരവ് ബാധകമാവില്ല. മറ്റു സ്ഥലങ്ങളില്‍ പോകാത്തവര്‍ക്ക് തിങ്കളാഴ്ച വരെ ഇപ്പോള്‍ ജോലി ചെയ്യുന്ന ആശുപത്രികളില്‍ തുടരാം. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.

ഡോക്ടര്‍മാരുടെ സ്ഥലംമാറ്റത്തിലെ അപാകത ചോദ്യം ചെയ്ത് ചേര്‍ത്തല സ്വദേശിയായ ഒരു ഡോക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഈ ഇടക്കാല ഉത്തരവ്. ഇന്ന് ഉച്ചകഴിഞ്ഞ് പരിഗണിക്കാനിരുന്ന ഹര്‍ജി അടിയന്തിര സ്വഭാവം കണക്കിലെടുത്ത് രാവിലത്തേക്കു മാറ്റുകയായിരുന്നു.

അതേസമയം, സ്‌പെഷല്‍റ്റി കേഡര്‍ ഡോക്ടര്‍മാരുടെ സ്ഥലംമാറ്റത്തിലൂടെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ഉണ്ടാകുന്ന ഒഴിവു നികത്താന്‍ ജനറല്‍ കേഡര്‍ തസ്തികകളിലെ ഡോക്ടര്‍മാരെ പുനര്‍വിന്യസിച്ചു. അതതു ജില്ലകളില്‍ തന്നെയാണു പുനര്‍വിന്യാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+