യുവതിയെ അപമാനിച്ച ബ്ലോഗ് നീക്കം ചെയ്യാന്‍ ഉത്തരവ്

ടെക്‌നോപാര്‍ക്കിലെ ഒരു ഐടി സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന കവടിയാര്‍ സ്വദേശി അനില്‍ റാവു തൃക്കോവിലിനെതിരെയായിരുന്നു യുവതി കേസ് ഫയല്‍ ചെയ്തത്.
അനില്‍ റാവുവിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന 26കാരിയായ യുവതി ശാസ്തമംഗലം സ്വദേശിയാണ്. യുവതിയുടെ പരാതിയില്‍ നേരത്തെ അനില്‍റാവുവിനെ പ്രതിയാക്കി ക്രിമിനല്‍ കേസ് എടുത്തിരുന്നു.
ബ്ലോഗ് നീക്കം ചെയ്യാന്‍ 2009 ആഗസ്ത് 17ന് യുവതി ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറായില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ആര്‍.ആര്‍. കമ്മത്താണ് യുവതിയുടെ ആവശ്യം അംഗീകരിച്ച് ബ്ലോഗ് നീക്കം ചെയ്യാന്‍ മ്യൂസിയം പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.
അപകീര്‍ത്തികരമായ ബ്ലോഗ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ യുവതിക്ക് മറ്റ് സ്ഥാപനങ്ങളും തൊഴില്‍ നിഷേധിച്ചിരുന്നു. സംഭവത്തെത്തുടര്‍ന്ന് യുവതിയ്ക്കും അനില്‍ റാവുവിനും സ്ഥാപനത്തിലെ ജോലി നഷ്ടപ്പെട്ടിരുന്നു












Click it and Unblock the Notifications