പീഡനക്കേസ് പ്രതി മജിസ്‌ട്രേട്ടിനെ അസഭ്യം പറഞ്ഞു

മൂവാറ്റുപുഴ ആട്ടായം സ്വദേശിനിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഏപ്രില്‍ മാസം 31ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
തുടര്‍ന്നു പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഒന്നാം തീയതി പ്രതിഭാഗം അഭിഭാഷകനും ബന്ധുക്കളും ജാമ്യാപേക്ഷ നല്‍കി. ഇതേത്തുടര്‍ന്ന് പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് വിധിയുമുണ്ടായിരുന്നു.
വിധിയുമായി ജയിലില്‍ ചെന്ന വക്കീലും ബന്ധുക്കളും ഇതു ജാമ്യമാണെന്ന് സൂപ്രണ്ടിനെ തെറ്റിദ്ധരിപ്പിച്ചു. സൂപ്രണ്ട് വിട്ടയച്ച പ്രതി സമീപത്ത് താമസിക്കുന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബൈജുവിന്റെ വീട്ടില്‍ ചെന്ന് അസഭ്യം പറയുകയായിരുന്നു.
പ്രതിക്കൊപ്പം അയാളുടെ അഭിഭാഷകനുമുണ്ടായിരുന്നുവത്രേ തുടര്‍ന്നു മജിസ്‌ട്രേറ്റ് നേരിട്ടു ജയിലിലെത്തി പരിശോധന നടത്തുകയും ജിജോ രക്ഷപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.
മൂവാറ്റുപുഴ എസ്. ഐ നോബിള്‍ മാത്യുവിന്റെ നേതൃത്വത്തില്‍ ജിജോയെയും രണ്ട് സഹോദരന്‍മാരെയും വക്കീലിനെയും രാത്രി പത്തുമണിയോടെ അറസ്റ്റ് ചെയ്തു. ഇവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications