ബംഗാള്‍ പരാജയം ചര്‍ച്ച ചെയ്യും: യച്ചൂരി

യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഎം നേതാവ് സീതാറാം യച്ചൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബംഗാള്‍ സംസ്ഥാന സമിതി യോഗത്തിനു ശേഷമായിരിക്കും ഇതേക്കുറിച്ചുള്ള ചര്‍ച്ച. സംസ്ഥാന സമിതി തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു പരാജയം വിലയിരുത്തുക. ജൂണ്‍ 26നാണു സംസ്ഥാന സമിതി യോഗം.
അതേസമയം, ബംഗാളില്‍ തെറ്റുതിരുത്തല്‍ രേഖയിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് പറഞ്ഞു.
തെറ്റു തിരുത്തല്‍ രേഖ അനുസരിച്ചുള്ള തീരുമാനങ്ങള്‍ നടപ്പാക്കാനുളള നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലുണ്ടായ പരാജയത്തിന്റെ പേരില്‍ ബുദ്ധദേവ് ഭട്ടാചാര്യ രാജി വയ്‌ക്കേണ്ട പ്രശ്‌നം ഉദിക്കുന്നില്ലെന്നും ബോസ് പറഞ്ഞു.
ഇത്തരമൊരു കാര്യം സംസ്ഥാനത്ത് ചര്‍ച്ച ചെയ്ത് കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വിട്ടുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്-ബിമന്‍ബോസ് പറഞ്ഞു.












Click it and Unblock the Notifications