പവാര്‍ രാജിവെയ്ക്കണം: ബിജെപി

പവാര്‍ കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി രാജ്യത്തെ തെറ്റിദ്ധരിപ്പിയ്ക്കുകയും പദവി ദുരുപയോഗിയ്ക്കുകയും ചെയ്തുവെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
ഐപിഎല്‍ വിവാദത്തില്‍ മന്ത്രിസഭയില്‍ നിന്നും പുറത്തായ ശശി തരൂരിനെതിരെ ഉണ്ടായതിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ പവാറിനെതിരെ ഉയര്‍ന്നിരിയ്ക്കുന്നതെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ക്രിക്കറ്റ് ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള മന്ത്രി പവാര്‍ നേരിട്ട് തന്നെ ടീമിനായി ശ്രമിച്ചത് അധികാരദുര്‍വിനിയോഗമാണെന്ന് അവര്‍ പറയുന്നു.
അതേ സമയം കമ്പനിയില്‍ തനിയ്ക്ക് ഓഹരിയുണ്ടെന്ന വാര്‍ത്ത ബസിസിസിഐ മുന്‍ അധ്യക്ഷന്‍ കൂടിയായ പവാര്‍ നിഷേധിച്ചിട്ടുണ്ട്. പുനെ ടീമിനായി ശ്രമിച്ച സിറ്റി കോര്‍പ്പറേഷന്‍ കമ്പനി ലേലത്തില്‍ പങ്കെടുത്തത് സ്വന്തം നിലയ്ക്കാണെന്ന് അദ്ദേഹം പറഞ്ഞു.
ഐപിഎല്‍ ഫ്രാഞ്ചൈസിക്ക് ശ്രമിച്ച സിറ്റി കോര്‍പ്പറേഷന്‍ എന്ന നിര്‍മാണ കമ്പനിയില്‍ പവാറിനും കുടുംബത്തിനും 16 ശതമാനം ഓഹരിയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications