Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മും ജമാഅത്തെയും ഒരു കുടക്കീഴില്‍

CPM Flag
ദില്ലി: തീവ്രവാദബന്ധം ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിരോധത്തിലായ ജമാ അത്തെ ഇസ്ലാമിയുമായി സിപിഎമ്മിന് ബന്ധമെന്ന് ആരോപണം.

ദില്ലിയിലാണ് ജമാ അത്തെയും സിപിഎമ്മും ഭായി ഭായി കളിക്കുന്നത്്. കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന ഇസ്രയേല്‍ വിരുദ്ധ പ്രകടനത്തില്‍ ഇടതു പാര്‍ട്ടികള്‍ക്കൊപ്പം മുസ്ലിം സംഘടനകളായ ജമാഅത്തെ ഇസ്ലാമി, മില്ലി കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പലസ്തീനിലെ ഗാസയിലേക്കു ദുരിതാശ്വാസ സാമഗ്രികളുമായി വന്ന കപ്പല്‍ ഇസ്രയേല്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇസ്രയേല്‍ എംബസിയിലേക്കു മാര്‍ച്ച്.

കമ്മിറ്റി ഫോര്‍ സോളിഡാരിറ്റി വിത്ത് പലസ്തീന്‍ എന്ന ബാനറിനു കീഴിലായിരുന്നു ഇടതു കക്ഷികളും വര്‍ഗീയ പാര്‍ട്ടികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന കക്ഷികളും ഒന്നിച്ച് അണിനിരന്നത്.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി അതുല്‍ കുമാര്‍ അന്‍ജാന്‍, മില്ലി കൗണ്‍സില്‍ പ്രസിഡന്റ് സഫറുള്ളാ ഖാന്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി മുജ്താബാ ഫറൂഖ്, ജമാഅത്തെ അംഗങ്ങളായ ഡോക്ടര്‍ എസ്.ക്യു ആര്‍ ഇല്യാസി, റഫീഖ് അഹമ്മദ് എന്നിവരാണു പ്രകടനം നയിച്ചത്.

ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയസംഘടനയാണെന്നു പ്രഖ്യാപിച്ച് കേരളത്തിലെ ഇടതുനേതാക്കള്‍ അവരില്‍നിന്ന് അകന്നുനില്‍ക്കുമ്പോഴാണ് ദില്ലിയില്‍ ഈ കൂട്ടായ്മ രൂപപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+