ലീഗ് നേതൃത്വത്തില്‍ ന്യൂനപക്ഷ തീവ്രവാദം: കോടിയേരി

മുസ്ലിം പേരുകളുളള എല്ലാ സംഘടനകളെയും കുട്ടിയിണക്കാനാണു ലീഗ് ശ്രമിക്കുന്നത്. ഈ സംഘടനകളില്‍ മതമൗലികവാദികളുടെ സംഘടനകളുമുണ്ട്. മതേതരത്വത്തിനു ദോഷം സംഭവിക്കാന്‍ ഇടയാക്കുന്ന പ്രവര്‍ത്തനമാണിത്.
മുസ്ലീം വിഭാഗത്തില്‍ മാത്രമല്ല, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട ഒരു വിഭാഗം മതമേലദ്ധ്യക്ഷന്മാരും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കേരളാ കോണ്‍ഗ്രസ് ലയനത്തില്‍ െ്രെകസ്തവ പുരോഹിതര്‍ ഇടപെട്ടത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണമാണ്.
മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അപകടകരമാണ്കോടിയേരി പറഞ്ഞു. ന്യൂനപക്ഷങ്ങളില്‍ തീവ്രവാദം കുത്തിവയ്ക്കുന്ന സംഘടനകളെ നിരീക്ഷിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications