തിരുപ്പതിയില്‍ ബര്‍മുഡയും ടീ ഷര്‍ട്ടും പുറത്ത്
ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഇനിമുതില്‍ ഭക്തര്‍ക്ക് കര്‍ശന വസ്ത്ര നിയമം. ബര്‍മുഡ, ടി ഷര്‍ട്ട്, ഷോര്‍ട്സ് തുടങ്ങിയവ ധരിച്ച് എത്തുന്നവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നു തിരുമല ദേവസ്ഥാനം തീരുമാനിച്ചു.
ഇതിനൊപ്പം തന്നെ ചെറുപാവാടകളും, കയ്യില്ലാത്ത വസ്ത്രങ്ങളും പോലുള്ള പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന സ്ത്രീകള്‍ക്കും വിലക്കുണ്ടാവും.
എന്നാല്‍ ഷര്‍ട്ടും പാന്റ്സും ധരിക്കുന്നവര്‍ക്കു വിലക്കില്ല. തീര്‍ഥാടകര്‍ ക്ഷേത്രാന്തരീക്ഷത്തിനു യോജിക്കാത്ത വസ്ത്രം ധരിച്ചെത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണു തീരുമാനം.
സന്ദര്‍ശകര്‍ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തുന്നുവെന്നും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നും നാലുപാടുനിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. അടുത്ത രണ്ടുമാസത്തിനുള്ളില്‍ നിയമം കര്‍ശനമാക്കും.
സുപ്രഭാതം, തോമല, അര്‍ച്ചന, കല്യാണോത്സവം തുടങ്ങിയ ചടങ്ങുകളില്‍ പുരുഷന്മാര് മുണ്ടും പൈജാമയും സ്ത്രീകള്‍ സാരി, ചുരിദാര്‍ എന്നിവയും ധരിച്ചുമാത്രമേ പങ്കെടുക്കാവൂ എന്ന നിയമം 2004മുതല്‍ തന്നെ ക്ഷേത്രത്തില്‍ നടപ്പിലാക്കിയിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications