Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാര്‍ഹിക പീഡനം: സ്ത്രീകള്‍ക്കെതിരെയും നടപടിയാകാം

Court Order
ദില്ലി: ഗാര്‍ഹിക പീഡന നിയമം ആധാരമാക്കി സ്ത്രീകള്‍ക്കെതിരെയും നിയമ നടപടിയെടുക്കാമെന്നു ദില്ലി ഹൈക്കോടതി ഉത്തരവ്.

സ്ത്രീകള്‍ പ്രതികളാകുന്ന സംഭവങ്ങളില്‍ അവര്‍ക്കെതിരെ കേസെടുക്കുന്നതു സംബന്ധിച്ചു നിയമത്തില്‍ വ്യക്തമായ നിര്‍ദേശമില്ലെങ്കിലും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കാന്‍ നിയമത്തില്‍ വകുപ്പില്ലെന്നു കാട്ടി യുവതി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ഗാര്‍ഹിക പീഡന നിരോധന നിയമം നിലവില്‍വന്നപ്പോള്‍തന്നെ സ്ത്രീകള്‍ പ്രതികളാകുന്ന സംഭവങ്ങളില്‍പ്പോലും പുരുഷന് സംരക്ഷണം ലഭിക്കാന്‍ നിര്‍ദ്ദേശങ്ങളില്ലെന്നും ഇത്തരത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ആവശ്യങ്ങളുയര്‍ന്നിരുന്നു.

നിയമം നിലവില്‍വന്നശേഷം ഇതിന്റെ ആനുകൂല്യത്തില്‍ പലയിടത്തും സ്ത്രീകള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെയും പുത്രഭാര്യമാര്‍ക്കെതിരെയും നടത്തിയ ക്രൂരതകളുടെ ഒട്ടേറെ കഥകള്‍ പുറത്തുവരുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+