യുഡിഎഫിലേക്ക് പുതിയ കക്ഷികളില്ല: ചെന്നിത്തല

ഇടതുബന്ധം അവസാനിപ്പിച്ച ഐഎന്‍എല്ലിനെ യുഡിഎഫില്‍ എടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഈ കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ച ആവശ്യമുള്ളതായി തോന്നുന്നില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
വര്‍ഷങ്ങളായി പിന്തുണ നല്‍കിയിട്ടും മുന്നണിയില്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസമാണ് ഐഎന്‍എല്‍ എല്‍ഡിഎഫ് ബന്ധം അവസാനിപ്പിച്ചത്. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കാനും യുഡിഎഫില്‍ അംഗമാകാനും ഐഎന്‍എല്‍ താല്‍പര്യം പ്രടകിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ മറുപടി.
സിപിഎം ബോധപൂര്‍വം വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫിനെക്കുറിച്ച് സിപിഎം ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയല്ല. യുഡിഎഫ് ഒരു കാലത്തും വര്‍ഗീയതയെ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല.
വോട്ടു ലക്ഷ്യമിട്ട് സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ സിപിഎം നടത്തുന്ന ശ്രമം അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.












Click it and Unblock the Notifications