നയപ്രഖ്യാപനം:ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

നയപ്രഖ്യാപന പ്രസംഗത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരമുണ്ട്. മന്ത്രിസഭ ചുമതലപ്പെടുത്തന്നതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ ഉപസമിതി തയ്യാറാക്കുന്ന പ്രസംഗം മുഖ്യമന്ത്രി അംഗീകരിച്ചാല്‍ മതിയെന്ന് ചട്ടമുണ്ട്. മന്ത്രിസഭ അംഗീകരിക്കണമെന്ന് വ്യവസ്ഥയില്ല.
നയപ്രഖ്യാപന പ്രസംഗത്തിന്റെ കാര്യത്തില്‍ തുടര്‍ന്നുവരുന്ന കീഴ്‌വഴക്കങ്ങളാണ് ഇക്കുറിയും ഉണ്ടായതെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു.
മന്ത്രിസഭ നിര്‍ദ്ദേശം നല്‍കിയതനുസരിച്ച് മന്ത്രിസഭാ ഉപസമിതിയാണ് പ്രസംഗം തയ്യാറാക്കിയത്. ഇതിന് മുഖ്യമന്ത്രി അംഗീകാരം നല്‍കിയ ശേഷമാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്.
യുഡിഎഫിന്റെ കാലത്ത് 2003 ല്‍ എകെആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴും 2006 ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതേ കീഴ്‌വഴക്കം പിന്തുടര്‍ന്നിട്ടുണ്ട്. അന്ന് മുഖ്യമന്ത്രി മാത്രമാണ് നയപ്രഖ്യാപനത്തിന് അംഗീകാരം നല്‍കിയത്. ഇത് വെളിപ്പെടുത്തുന്ന മിനിട്‌സ് രേഖകളും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.
മന്ത്രിസഭയുടെ അംഗീകാരമില്ലാത്ത നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ ബജറ്റ് സമ്മേളനത്തില്‍ വായിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോസഫ് എം. പുതുശേരി ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെക്കണ്ട് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടുകയായിരുന്നു.












Click it and Unblock the Notifications