കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഹിനൂര്‍ രത്‌നം തിരികെ തരില്ലെന്ന് ബ്രിട്ടന്‍

  • By Ajith Babu
Google Oneindia Malayalam News

Kohinoor Won't Be Returned To India, Says UK
ലണ്ടന്‍: കോളനി ഭരണകാലത്ത് ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടു പോയ കോഹിനൂര്‍ രത്‌നവും സുല്‍ത്താന്‍ ഗഞ്ച് ബുദ്ധയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൈതൃക സമ്പാദ്യങ്ങള്‍ തിരികെ വേണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ തള്ളി. ഇവ തിരികെ ആവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഒഫ് ഇന്ത്യ(എഎസ്‌ഐ) ഡയറക്ടര്‍ ജനറല്‍ ഗൗതം സെന്‍ ഗുപ്ത സമര്‍പ്പിച്ച അപ്പീലിലാണ് ബ്രിട്ടന്റെ മറുപടി.

ദേശിയ മ്യൂസിയത്തില്‍ നിന്ന് വസ്തുക്കള്‍ മാറ്റുന്നത് 1963ലെ ബ്രിട്ടീഷ് മ്യൂസിയം ആക്ട് വിലക്കിയിട്ടുള്ളതാണ്. ഈ നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നു.

ലോകത്തേറ്റവും മൂല്യമേറിയ വസ്തുക്കളിലൊന്നായി ഗണിയ്ക്കപ്പെടുന്നതാണ് കോഹിനൂര്‍ രത്‌നം. നാലായിരത്തോളം വര്‍ഷത്തോളമാണ് രത്‌നത്തിന് പഴക്കം കണക്കാക്കപ്പെടുന്നത്. ഓട് ‌കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ബുദ്ധന്റെ പൂര്‍ണ്ണകായ പ്രതിമയാണ് സുല്‍ത്താന്‍ഗഞ്ച് ബുദ്ധ. 2.3 മീറ്റര്‍ ഉയരവും 1 മീറ്റര്‍ വീതിയുമുണ്ട് പ്രതിമയ്ക്ക്. ഇതുള്‍പ്പെടെ ഒട്ടേറെ അമൂല്യവസ്തുക്കള്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടന്‍ കടത്തിയിരുന്നു.

ഇന്ത്യയുടെ പൈതൃക സമ്പാദ്യങ്ങള്‍ തിരിച്ചെടുക്കാന്‍ യുനെസ്‌കോയുടേയും ഇതര രാജ്യങ്ങളുടേയും പിന്തുണ നേടിയെടുക്കാനായി അന്താരാഷ്ട്ര തലത്തില്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാന്‍ എഎസ്‌ഐ തീരുമാനിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X