എംഎംഎസ് വഴി സുന്ദരിയുടെ വിവരങ്ങള്‍

മള്‍ട്ടിമീഡിയ മെസേജ് സര്‍വീസി(എംഎംഎസ്)ലൂടെയാണ് സെക്‌സ് റാക്കറ്റ് മലേഷ്യയില്‍ ഇപ്പോള്‍ കസ്റ്റമേഴ്‌സിനെ കണ്ടെത്തുന്നത്. ഉപയോക്താക്കള്‍ ആവശ്യപ്പെടാതെ തന്നെ സുന്ദരികളായ യുവതികളുടെ ചിത്രവും വിവരങ്ങളും മൊബൈല്‍ ഫോണില്‍ എംഎംഎസായി ലഭിക്കുന്നു.
യുവതികളുടെ നിറം, രൂപസൗകുമാര്യം, സ്വഭാവം, ശാരീരികയോഗ്യതകള്‍, പ്രാവീണ്യമുള്ള ലൈംഗികമേഖലകള്‍ എന്നിവയെല്ലാം എംഎംഎസില്‍ വ്യക്തമാക്കിയിട്ടുണ്ടാകും. ഈ യുവതിയെ നേരിട്ടു ബന്ധപ്പെടാനുള്ള നമ്പറും സന്ദേശത്തില്‍ ഉണ്ടായിരിക്കും.
ആവശ്യക്കാര്‍ക്ക് ഇതില്‍ വിളിച്ച് നേരിട്ട് കച്ചവടം ഉറപ്പിക്കാം. നിമിഷങ്ങള്‍ക്കുള്ളില്‍ യുവതി ആവശ്യക്കാരന്റെ വാതില്‍ക്കലെത്തും. 2500 രൂപ മുതലാണ് ഇവര്‍ ഈടാക്കുന്നത്. വിലകുറഞ്ഞ ചൈനീസ് ഫോണുകള്‍ വ്യാപകമായതോടെയാണ് പെണ്‍വാണിഭ മേഖല മലേഷ്യയില്‍ പുതിയ രീതികളിലേയ്ക്ക് കടന്നത്. മലേഷ്യയില്‍ മൂന്നില്‍ ഒരാള്‍ എന്ന കണക്കിന് ജനങ്ങലുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ട്.
മിക്കവയും എംഎംഎസ് സൗകര്യം ഉള്ളവയാണ്. അതുകൊണ്ടു തന്നെ ഫോണ്‍ ഉപയോക്താക്കളില്‍ നല്ലൊരു ശതമാനത്തിനും ഇത്തരം എംഎംഎസുകള്‍ ലഭിക്കുന്നുണ്ട്. കുട്ടികള്‍ക്കുപോലും ലൈംഗികാതിപ്രസരമുള്ള എംഎംഎസുകള്‍ കിട്ടുന്നത് മാതാപിതാക്കളെയും അധികൃതരെയും ഒരേപോലെ ആശങ്കാകുലരാക്കുകയാണ്.
വളര്‍ന്നുവരുന്ന ഈ മാംസവ്യാപാരത്തിന് തടയിടാന്‍ മലേഷ്യന്‍ പൊലീസ് ചെറുകിട ഹോട്ടലുകളില്‍ റെയ്ഡ് വ്യാപകമാക്കിയിരിക്കുകയാണ്. എന്റര്‍ടെയ്ന്‍മെന്റ് സെന്ററുകള്‍, കരോക്കെ ബാറുകള്‍, ഗേ -ലെസ്ബിയന്‍ സമാഗമസങ്കേതങ്ങള്‍ എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.
കൂടാതെ ഇത്തരം എം.എം.എസുകള്‍ ലഭിക്കുന്നവര്‍ പൊലീസില്‍ പരാതിപ്പെടണമെന്ന് മാധ്യമങ്ങളില്‍ സര്‍ക്കാര്‍വക പരസ്യങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്. ഇത്തരം എംഎംഎസുകള്‍ കണ്ടെത്തി നിയന്ത്രിക്കാന്‍ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മലേഷ്യന്‍ നിയമമനുസരിച്ച് ലൈംഗികാഭിരുചി വളര്‍ത്തുന്ന സാധനങ്ങള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണ്. 15 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.












Click it and Unblock the Notifications