കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷ ഗ്ലാസുകള്‍ മക്‌ഡൊണാള്‍ഡ് പിന്‍വലിക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

McDonald's recalls 12 mln tainted 'Shrek' glasses
ലോസ് ആഞ്ചലസ്: ഹോളിവുഡ് ചിത്രമായ 'ഷ്രെക് ഫോറെവര്‍ ആഫ്റ്ററി'ന്റെ പ്രചാരണാര്‍ത്ഥം പുറത്തിറക്കിയ ഗ്ലാസുകള്‍ മക്‌ഡൊണാള്‍ഡ് പിന്‍വലിയ്ക്കുന്നു.

സിനിമയിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഗ്ലാസുകളില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലോകപ്രശസ്ത ഫാസ്റ്റ്ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡ് ഗ്ലാസുകള്‍ പിന്‍വലിച്ചത്. ലോകമെങ്ങുമുള്ള മക്‌ഡൊണാള്‍ഡിന്റെ ഔട്ട്‌ലെറ്റുകളിലൂടെയാണ് ഗ്ലാസുകള്‍ വിറ്റഴിച്ചിരുന്നത്.

16 ഔണ്‍സ് ഗ്ലാസിന്റെ വില രണ്ട് ഡോളറാണ്. 120 ലക്ഷം ഗ്ലാസുകള്‍ വില്‍പനയ്ക്കായി തയാറാക്കിയിരുന്നു. ഇതില്‍ ആയിരക്കണക്കിന് കപ്പുകള്‍ വിറ്റുപോയിരുന്നു.

ഇതിനിടെയാണ് ഗ്ലാസുകളില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്യാന്‍ ഉപയോഗിച്ച ചായക്കൂട്ടില്‍ കാഡ്മിയം അംശം ഉള്ളതായി പരിശോധനകളില്‍ കണ്ടെത്തിയത്. ഗ്ലാസുകള്‍ തിരികെ മേടിച്ച് പണം തിരികെ നല്‍കാന്‍ മക്‌ഡൊണാള്‍ഡ് തീരുമാനിച്ചിട്ടുണ്ട.്

അര്‍ബുദ ബാധയ്ക്കും എല്ലുകളുടെ ബലം കുറയാനും വൃക്കരോഗങ്ങള്‍ക്കും കാഡ്മിയത്തിലെ വിഷാശം ഇടയാക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X