തുര്‍ക്കിയില്‍ ഗൂഗിളിന് വിലക്ക്
ഇസ്താംബൂള്‍: ഗൂഗിള്‍ ഡോക്‌സ് അടക്കമുള്ള ഗൂഗിള്‍ സേവനങ്ങള്‍ക്ക് തുര്‍ക്കി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.
നിയമപരമായ ചില പ്രശ്‌നങ്ങള്‍ മൂലമാണ് ചില ഗൂഗിള്‍ സേവനങ്ങള്‍ വിലക്കിയതെന്ന് തുര്‍ക്കി വാര്‍ത്താ വിനിമയ പ്രസിഡന്‍സി അറിയിച്ചു. ട്രാന്‍സലേഷന്‍, ഡോക്യുമെന്റ് ഷെയറിംഗ് തുടങ്ങിയ സേവനങ്ങളും നിരോധിച്ചവയില്‍പ്പെടുന്നു. ചില ഗൂഗള്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിന് വളരെയധികം താമസം നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
തുര്‍ക്കി രാഷ്ട്രപിതാവിനെ അപമാനിച്ചുവെന്ന പേരില്‍ യൂട്യൂബിന് നേരത്തെത്തന്നെ തുര്‍ക്കി വിലക്കേര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications