പ്രവേശനം ഭക്ഷണം ബാക്കിവയ്ക്കാത്തവര്‍ക്ക് മാത്രം!!

എന്നാല്‍ ആസ്‌ത്രേലിയയിലെ സിഡ്‌നിയ്ക്കടുത്തുള്ള വാഫുു ഹോ്ട്ടലില്‍ ഇനി ഈ ബാക്കിയാക്കല്‍ പരിപാടി നടക്കില്ല, ഈ ബാക്കി വരുന്ന ഭക്ഷണസാധനങ്ങളും കൊണ്ട് പൊറുതിമുട്ടിയ ഹോട്ടലുടമസ്ഥ ഭക്ഷണം ബാക്കിയാക്കല്‍ പരിപാടി ഇവിടെ നിരോധിച്ചു.
പാത്രത്തില്‍ ഭക്ഷണം ബാക്കിവയ്ക്കുന്നവര്‍ക്ക് ശക്ഷ നല്‍കുമെന്നാണ് മുന്നറിയിപ്പ്, ഭൂമിയുടെ സുരക്ഷയ്ക്കുവേണ്ടിക്കൂടിയാണ് ഈ തീരുമാനമെന്ന് ഹോട്ടലുടമസ്ഥയും പ്രധാന പാചകക്കാരിയുമായ യുക്കാക്കോ ഇച്ചിക്കാവ പറയുന്നു.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബാക്കിയാക്കാതെ വൃത്തിയാക്കി കഴിയ്ക്കുന്നവര്‍ക്ക് ഭക്ഷണത്തിന്റെ വിലയില്‍ 30ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. ഈ പദ്ധതി നടപ്പിലാക്കിയതോടെ ഈ ജപ്പാന്‍ റസ്റ്റോറന്റിന് ഗില്‍റ്റി ഫ്രീ ജാപ്പനീസ് കുസിന്‍ എന്ന പേരും ഇവര്‍ നല്‍കിക്കഴിഞ്ഞു.
ഇവിടെ നല്‍കുന്ന മെനുവില്‍പ്പോലും വാങ്ങുന്ന ഭക്ഷണം ബാക്കിവയ്ക്കരുതെന്ന് മുന്നറിയിപ്പ് എഴുതിയിട്ടുണ്ട്. എന്നാല്‍ ഭക്ഷണത്തിനൊപ്പം നല്‍കുന്ന നാരങ്ങാക്കഷണങ്ങള്‍ പോലുള്ള വസ്തുക്കള്‍ കഴിയ്‌ക്കേണ്ടതില്ല. മാത്രമല്ല അരികില്‍ വച്ചിരിക്കുന്ന പച്ചക്കറികളും സാലഡുകളും അലങ്കാരവസ്തുക്കളല്ലെന്നും അതും കഴിയ്ക്കാനുള്ളവയാണെന്നും മെനുവില്‍ എഴുതിവച്ചിട്ടുണ്ട്.
ഞങ്ങള്‍ ഭക്ഷണം ഉണ്ടാക്കി വിളമ്പുകയും പണമുണ്ടാക്കുയും മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം ഭൂമി ബഹുമാനിക്കുകയും സംരക്ഷിക്കുകയും കൂടി ചെയ്യേണ്ടതുണ്ട്. ഒട്ടേറെ ഭക്ഷ്യഅവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ് ഭൂമിയ്ക്ക് ഭാരമുണ്ടാക്കുന്നത് തടയാനാണ് ഞങ്ങളുടെ ഈ നടപടി. ഇച്ചിക്കാവ പറയുന്നു.












Click it and Unblock the Notifications