പെട്രോളിനും ഡീസലിനും 3രൂപവീതം വര്‍ധിയ്ക്കും

ആറുരൂപ കൂട്ടാനായിരുന്നു ആലോചനയെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില അല്പം കുറഞ്ഞതിനാലാണ് അത് മൂന്നര രൂപയില്‍ ഒതുക്കുന്നത്.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളയാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി തിങ്കളാഴ്ച ചേരും.
പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുന്നതിനുള്ള അധികാരം കമ്പനികള്‍ക്ക് നല്‍കുന്നതിനു പുറമേ, പാചകവാതകവും മണ്ണെണ്ണയും സബ്‌സിഡി നിരക്കില്‍ വില്ക്കുന്നതിലെ നഷ്ടവും മന്ത്രിസഭാ ഉപസമിതി പരിഗണിക്കും. ഇവയുടെ വില ഗണ്യമായി കൂട്ടണമെന്ന് കിരിത് പരീഖ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ബാരലിന് പത്ത് ഡോളര്‍വരെ കുറഞ്ഞിട്ടുണ്ട്. ബാരലിന് 7274 ഡോളറാണ് ഇപ്പോള്‍ വില. കഴിഞ്ഞകൊല്ലം ജൂലൈയില്‍ പെട്രോളിന് നാലും ഡീസലിന് രണ്ടും രൂപ കൂട്ടിയിരുന്നു. ഇതിനു പുറമേ, ഇത്തവണത്തെ ബജറ്റില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിനിരക്ക് കൂട്ടിയതിനാല്‍ രണ്ടര രൂപ വീണ്ടും കൂടി.
ഇപ്പോള്‍ പെട്രോളിന് 3.35 രൂപയും ഡീസലിന് 3.49 രൂപയുമാണ് കൂട്ടാന്‍ ആലോചിക്കുന്നത്. സംസ്ഥാന നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഡീസല്‍വില ഗണ്യമായി കൂട്ടുന്നത് തിരിച്ചടിയാവുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നുമുണ്ട്.
മണ്ണെണ്ണവിലയില്‍ ആറുരൂപയും പാചകവാതകവിലയില്‍ നൂറുരൂപയും കൂട്ടാനും പരീഖ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ ഉപസമിതി 20 രൂപ മുതല്‍ 25 രൂപവരെ പാചകവാതകവില കൂട്ടാനാണ് ആലോചിക്കുന്നത്. മണ്ണെണ്ണവിലയില്‍ വര്‍ധനയ്ക്ക് സാധ്യതയില്ല.












Click it and Unblock the Notifications