വര്‍ഗീയതയ്‌ക്കെതിരെ സിപിഎം പ്രചാരണം

കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ വളരുകയാണെന്നും ഇതിന് യുഡിഎഫിന്റെ പിന്തുണയുണ്ടെന്നും യോഗം വിലയിരുത്തി.
വര്‍ഗീയ ശക്തികളുടെ വളര്‍ച്ച കേരളത്തിന് ദോഷം ചെയ്യുമെന്നും ഇതിനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പി.ബി. അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
കോണ്‍ഗ്രസും ഘടകക്ഷികളും ഇത്തരം കക്ഷികളെ പ്രോത്സാഹിപ്പിക്കുകയാണ്. വരുന്ന പഞ്ചായത്ത്‌നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ ശ്രമങ്ങള്‍ നടക്കുന്നത്. യെച്ചൂരി.
പെട്രോള്‍ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്.
മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മാവോവാദികളേയും ഹിംസയേയും വളര്‍ത്തിയാണ് ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയം നേടിയതെന്ന് യച്ചൂരി ആരോപിച്ചു. പി.ബി. യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications