Get Updates
Get notified of breaking news, exclusive insights, and must-see stories!

നിത്യാനന്ദയ്ക്കുവേണ്ടി പ്രാര്‍ത്ഥനയും ഉപവാസവും

Nithyananda
ബാംഗ്ലൂര്‍: ലൈംഗിക പീഡനം, വിശ്വാസവഞ്ചന, സാമ്പത്തിക തട്ടിപ്പ് തുടങ്ങി വിവിധ കേസുകളില്‍ വിചാരണ നേരിടുന്ന സ്വാമി നിത്യാനന്ദയ്ക്കുവേണ്ടി അനുയായികള്‍ പ്രാര്‍ത്ഥനയും ഉപവാസവും നടത്തുന്നു.

സ്വാമിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ അനുയായികള്‍ രണ്ടു ദിവസത്തെ ഉപവാസവും പ്രാര്‍ഥനയും നടത്തുന്നത്. ഇതിന്റെ ഭാഗമായി അമേരിക്കയിലെ നിത്യാനന്ദ വേദിക് ക്ഷേത്രത്തിലും നിത്യാനന്ദ ഭക്തരുടെ മറ്റു കേന്ദ്രങ്ങളിലും പ്രത്യേക പൂജകള്‍ നടന്നു.

കാലത്ത് ഏഴു മണിയ്ക്ക് ധ്യാനത്തോടെയാണ് പൂജകള്‍ ആരംഭിച്ചത്. ആല്‍വൃക്ഷത്തിന് പൂജ നല്‍കിയശേഷം കൂട്ടത്തോടെയുള്ള മന്ത്രോച്ചാരണങ്ങളും ധ്യാനവും ആരതി ഉഴിയലും നടന്നു.

മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ അനുയായികളും പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനിടെ, നിത്യാനന്ദയുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്നു കേസ് അന്വേഷണ ഏജന്‍സിയായ സിഐഡി കോടതിയെ അറിയിച്ചു.

പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി റദ്ദാക്കിയ ബാംഗ്ലൂര്‍ പാസ്‌പോര്‍ട്ട് ഓഫിസറുടെ നടപടിയെ നിത്യാനന്ദയുടെ അഭിഭാഷകന്‍ ചോദ്യം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+