കൂട്ടുകാരിയുടെ മരണം: ഗോവ മന്ത്രി രാജിവച്ചു

എന്‍സിപി നേതാവായ പച്ചിക്കോയുടെ സുഹൃത്തായിരുന്ന നാദിയ ടൊറാഡോ(28)യുടെ മരണത്തെ തുടര്‍ന്നു മന്ത്രി രാജിവയ്ക്കണമെന്നു വനിതാ സംഘടനകളും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
രാജിക്കത്തു മുഖ്യമന്ത്രിക്കു ഫാക്‌സ് ചെയ്യുകയായിരുന്നു. അതിനുശേഷം കാണാതായ പച്ചിക്കോയെ കണ്ടുപിടിക്കാന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ തുടങ്ങി.
കേസില്‍ െ്രെകം ബ്രാഞ്ച് ഓഫിസറായ സുനിത സാവന്ത് മന്ത്രിയെ കഴിഞ്ഞദിവസം എട്ടുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു.വ്യാഴാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശിക്കുകയുംചെയ്തു.
തുടര്‍ന്നാണ് വ്യാഴാഴ്ച രാജി ഫാക്‌സ് ചെയ്ത് മന്ത്രി ഒളിവില്‍പോയത്. പച്ചിക്കോ രാജിവച്ചതു ശരിയായ നടപടിയാണെന്നു മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് പ്രതികരിച്ചു.












Click it and Unblock the Notifications