സോണിയയെക്കുറിച്ചുള്ള പുസ്തകം വിവാദമാകുന്നു

ജാവിയര്‍ മൊറോ എന്ന എഴുത്തുകാരന്‍ ദ റെഡ് സാരി എന്ന പേരിലെഴുതിയ സോണിയയുടെ ജീവചരിത്രം 2008 ല്‍ പുറത്തിറങ്ങിയിട്ടുണ്ടെന്ന് എന്നാല്‍ ഇത് ഇതേവരെ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയിട്ടില്ല.
ഇതിനിടെതന്നെയാണ് ഇത് രാജ്യത്ത് വിവാദത്തിന് തിരകൊളുത്തിയിരിക്കുന്നത്. ഇംഗ്ലീഷില്‍ പുറത്തിറങ്ങുന്ന ഈ പുസ്തകത്തിനെതിരെയാണ് കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
2008 ല്‍ സ്പാനിഷ് ഭാഷയിലാണ് പുസ്തകം ഇറങ്ങിയത്. അസംബന്ധങ്ങളും അസത്യങ്ങളും നിറഞ്ഞ പുസ്തകം എന്നാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി പുസ്തകത്തെ വിശേഷിപ്പിച്ചത്. എഴുത്തുകാരനെതിരെ നിയമനടപടിയ്ക്ക് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ വിപണിയില്‍ ഇറങ്ങാത്ത പുസ്തകം എങ്ങനെ അഭിഷേക് വായിച്ചുവെന്നാണ് എഴുത്തുകാരന്റെ ചോദ്യം. അതേസമയം പുസ്തകത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ജാവിയര്‍ മൊറോയുടെ കോലവും കത്തിച്ചി്ട്ടുണ്ട്.












Click it and Unblock the Notifications