Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്പി നേതാവ് യുവതിയെ നഗ്നായാക്കി നടത്തി

അലിഗഡ് : ദളിത് യുവതിയെ മര്‍ദ്ദിച്ച് നഗ്നയാക്കി നടത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലിയിലാണ് സംഭവം നടന്നത്.

ബിഎസ്പി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ ആറുപേര്‍ ചേര്‍ന്നു തന്നെ മര്‍ദിക്കുകയും ചന്ദൌക ഗ്രാമത്തിലൂടെ നഗ്‌നയാക്കി നടത്തുകയും ചെയ്തുവെന്ന് ബ്രിമ ദേവി (45) എന്ന സ്ത്രീയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

എന്നാല്‍, മര്‍ദനക്കുറ്റ മാത്രം രേഖപ്പെടുത്തിയാണ് ബിഎസ്പി ജില്ലാ പ്രസിഡന്റ് മൂല്‍ചന്ദ് ബാഗല്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് എസ്പി അറിയിച്ചു. നഗ്‌നയാക്കി നടത്തി എന്ന ആരോപണം ശരിയല്ലെന്നാണ് പൊലീസ് പറയുന്നത്.

ജൂണ്‍ രണ്ടിന് ക്ഷേത്രത്തില്‍ നിന്നു മടങ്ങിയ ബ്രിമ ദേവിയും ചിലരുമായി വഴക്കുണ്ടായി. തുടര്‍ന്നാണ് അവര്‍ക്കു മര്‍ദനമേറ്റതെന്നു പൊലീസ് പറഞ്ഞു. ഇതേസമയം, ബിഎസ്പി നേതാവിനെതിരായ കേസ് രാഷ്ട്രീയ സമ്മര്‍ദംമൂലം തേച്ചുമാച്ചുകളയാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ബ്രിമ ദേവിയുടെ ഭര്‍ത്താവ് ബീര്‍സിങ് പറഞ്ഞു.

കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിനു പകരം പരാതിക്കാരിയെ അറസ്റ്റ് ചെയ്‌തെന്നും മണിക്കൂറുകളോളം തടഞ്ഞവച്ചശേഷമാണു വിട്ടയച്ചതെന്നും ഇയാള്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+