കുളിമുറിദൃശ്യം പകര്‍ത്തല്‍;വില്ലേജ്മാന്‍ പിടിയില്‍

ചിതറ മാങ്കോട് വില്ലേജ് ഓഫിസിലെ വില്ലേജ്മാന്‍ പാറശാല സ്വദേശി നൌഷാദ് (40), ചിതറ സ്വദേശി ഭിരാജ് (26), കിഴക്കുംഭാഗം സ്വദേശികളായ മനേഷ് (33), ബിജു (28) എന്നിവരാണ് അറസ്റ്റിലായത്.
യുവതിയുമായി പ്രണത്തിലായിരുന്ന നൗഷാദ് യുവതിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തി. നൗഷാദ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന് അറിഞ്ഞപ്പോള്‍ യുവതി ഇയാളുമായി പിണങ്ങി അയാളുടെ വീടിനടുത്തുനിന്നും താമസം മാറ്റി.
എന്നാല്‍ നൗഷാദ് ചിത്രം പുറത്താക്കുമെന്നു ഫോണിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. വിവരം അറിഞ്ഞു യുവതിയുടെ ബന്ധുക്കള്‍ ഇയാളെ വിലക്കി.
ഇതിനിടയില്‍ ചിതറയിലുള്ള സുഹൃത്തുക്കളുടെ മൊബൈല്‍ ഫോണുകളിലേക്കു നൗഷാദ് ചിത്രം പകര്‍ത്തി നല്‍കിയിരുന്നു. ഇതറിഞ്ഞ യുവതി പാരതി നല്‍കുകയായിരുന്നു. അറസ്റ്റിലായവരെ കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications