Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് വിഭാഗത്തെ മുന്നണിയിലെടുക്കണം: വെളിയം

Veliyam Bhargavan
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.

തോമസ് വിഭാഗം മുന്നണിയില്‍ വരുന്നതില്‍ സിപിഐയ്ക്ക് എതിര്‍പ്പില്ലെന്ന് വെളിയം വ്യക്തമാക്കി. എന്‍സിപിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. അടുത്ത ഇടതുമുന്നണി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും- വെളിയം അറിയിച്ചു.

തോമസ് വിഭാഗത്തെ എടുക്കണമെന്നു തന്നെയായിരുന്നു മുന്‍പും സിപിഐയുടെ നിലപാട്. എന്നാല്‍ എല്ലാവരേയും എടുക്കുന്ന കാര്യത്തില്‍ ചര്‍ച്ച വേണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നത്.

കൂടുതല്‍ കക്ഷികള്‍ വരുന്നത് ഇടതുമുന്നണിയെ ശക്തിപ്പെടുത്തും. അത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാം- വെളിയം പറഞ്ഞു.

തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെളിയം.

ഇതിനിടെ കേരള കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം തരണമോ എന്നു തീരുമാനിക്കേണ്ടത് എല്‍ഡിഎഫാണെന്ന് പി.സി തോമസ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ മുന്നണിയില്‍ പറയേണ്ടതാണ്. അതു പുറത്തു ചര്‍ച്ചയാക്കാന്‍ താല്‍പര്യമില്ലെന്നും തോമസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+