തീവ്രവാദം: മുസ്ലീം പ്രദേശങ്ങളില്‍ ക്യാമറ
ലണ്ടന്‍: തീവ്രവാദ പ്രവര്‍ത്തനങ്ങളും ഭീഷണികളും കൂടിവരുന്ന സാഹചര്യം കണക്കിലെടുത്ത് ബ്രിട്ടനിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രാജ്യത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചു.
ജനങ്ങളുടെ ചലനങ്ങളും കുറ്റകൃത്യങ്ങളും പകര്‍ത്തി ഇതില്‍ നിന്നും തീവ്രവാദസ്വഭാവമുള്ളവരെ കണ്ടെത്തുകയാണ് ഉദ്ദേശം.
ലോകം മുഴുവന്‍ മുസ്ലീം തീവ്രവാദം വര്‍ധിച്ചുവരുന്നതാണ് ബ്രിട്ടീഷ് അധികൃതരെ ഇതിന് പ്രേപിപ്പിച്ചത്. ബര്‍മിങ്ഹാമിലെ വാഷ്വുഡ് ഹെത്ത്, സ്പാര്‍ക്ബ്രൂക്ക് എന്നിവിടങ്ങളിലാണ് ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗനിഷന്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ആക്രമണങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പേ വിവരം അറിയാനം, ആയുധക്കടത്ത് മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ തിരിച്ചറിയാനും വേണ്ടിയാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
എന്നാല്‍ ചില മനുഷ്യാവകാശപ്രവര്‍ത്തകരും ഇസ്ലാം ആചാര്യന്മാരും ഈ നടപടിയെ വിമര്‍ശിക്കുകയാണ്. മുസ്ലീംങ്ങളെ ഒറ്റപ്പെടുത്തുന്നതിനും അവര്‍ തീവ്രവാദികളാണെന്ന് മുദ്രകുത്തുന്നതിനും മാത്രമേ ഈ നടപടി സഹായിക്കുകയുള്ളുവെന്നാണ് ആരോപണം.












Click it and Unblock the Notifications