കുവൈത്തില്‍ 5000 നഴ്‌സുമാരെ നിയമിക്കുന്നു

മെഡിക്കല്‍ ലബോറട്ടറി, റേഡിയോളജി ടെക്‌നീഷ്യന്‍മാരെയും ഇതോടൊപ്പം നിയമിക്കാന്‍ പദ്ധതിയുണ്ടെന്ന് ആരോഗ്യമന്ത്രാലയം സാമ്പത്തികവിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ ഫത്താഹ് അല്‍ അസ്മാവി അറിയിച്ചു.
ആദ്യപടിയായി 500 ടെക്‌നീഷ്യന്മാരെ ഈ വര്‍ഷംതന്നെ റിക്രൂട്ട് ചെയ്യും. മറ്റുള്ളവരുടെ റിക്രൂട്ട്‌മെന്റ് 2011 ആദ്യമാസങ്ങളില്‍ത്തന്നെ പൂര്‍ത്തിയാക്കും.വിദേശരാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരെയും ടെക്‌നീഷ്യന്‍മാരെയും കൃത്യമായ യോഗ്യതയുടെയും വിദഗ്ധ പരിശീലനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.
മന്ത്രാലയം തിരഞ്ഞെടുക്കുന്ന റിക്രൂട്ട്‌മെന്റ് സമിതിക്ക് ആരോഗ്യ മന്ത്രാലായം നല്കുന്ന നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അപേക്ഷകള്‍ പരിഗണിക്കുകയുള്ളൂ.
പുതിയ തൊഴിലവസരം ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച്, നഴ്‌സിങ്‌മേഖലയിലെ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണക്കൂടതലുള്ള കേരളത്തില്‍ പ്രയോജനകരമാകും. ഇപ്പോള്‍ കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്‌സുമാരില്‍ 90 ശതമാനവും ഇന്ത്യക്കാരാണ്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്.












Click it and Unblock the Notifications